
വാഷിംഗ്ടണ്‍: 2021 ജനുവരി 6 ന് യുഎസ് കാപ്പിറ്റോളില്‍ നടന്ന ആക്രമണത്തില്‍ പങ്കെടുത്തതിന് ജയില്‍ ശിക്ഷ അനുഭവിച്ച നൂറുകണക്കിന് അനുകൂലികളെ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച മോചിപ്പിച്ചു.
പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചവരടക്കമുള്ള 1,500 ല്‍ അധികം കലാപകാരികള്‍ക്കാണ് ട്രംപ് മാപ്പ് നല്‍കിയത്. ട്രംപിന്റെ ഉത്തരവിനെത്തുടര്‍ന്ന് 211 പേരെ ജയിലുകളില്‍ നിന്ന് വിട്ടയച്ചതായി ഫെഡറല്‍ ബ്യൂറോ ഓഫ് പ്രിസണ്‍സ് പറഞ്ഞു. 18 വര്‍ഷം തടവ് അനുഭവിച്ചുകൊണ്ടിരുന്ന തീവ്ര വലതുപക്ഷ ഓത്ത് കീപ്പേഴ്സ് ഗ്രൂപ്പിന്റെ മുന്‍ നേതാവായ സ്റ്റുവര്‍ട്ട് റോഡ്സും മോചിപ്പിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
എന്നാല്‍ ട്രംപ് സമ്പൂര്‍ണ മാപ്പ് നല്‍കിയതിനെതിരെ പൊലീസില്‍ നിന്നും അവരുടെ കുടുംബങ്ങളില്‍ നിന്നും നിയമനിര്‍മ്മാതാക്കളില്‍ നിന്നും, പ്രസിഡന്റിന്റെ ചില സഹ റിപ്പബ്ലിക്കന്‍മാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്. മാത്രമല്ല, ട്രംപിന്റെ തീരുമാനത്തെ ഭൂരിപക്ഷം അമേരിക്കക്കാരും അംഗീകരിച്ചില്ലെന്ന് റോയിട്ടേഴ്സ്/ഇപ്സോസ് പോള്‍ കണ്ടെത്തി.