
വാഷിംഗ്ടണ്‍: തനിക്കെതിരായ ഫെഡറല്‍ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട നിയമപരമായ ചെലവുകള്‍ക്കായി നീതിന്യായ വകുപ്പില്‍ (ഡിഒജെ) നിന്ന് 230 മില്യണ്‍ ഡോളര്‍ പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ട് റിപ്പോര്‍ട്ട്. രാഷ്ട്രീയ പ്രേരിതമായ അന്വേഷണങ്ങളാണ് തനിക്കെതിരെ നടക്കുന്നതെന്നും അത് നേരിടാന്‍ നീതിന്യായ വകുപ്പിനോട് നഷ്ടപരിഹാരമെന്ന നിലയിലാണ് പ്രസിഡന്റ് പണം ആവശ്യപ്പെട്ടതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ബൈഡന്‍ ഭരണകൂടത്തിലും തന്റെ ആദ്യ ഭരണകാലത്തുമായി നേരിട്ട അന്വേഷണങ്ങള്‍ക്കാണ് ഏകദേശം 230 മില്യണ്‍ ഡോളര്‍ ട്രംപ് നീതിന്യായ വകുപ്പിനോട് ആവശ്യപ്പെട്ടത്. ട്രംപിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലൊരു സമ്മര്‍ദ്ദമുണ്ടായതായി എ.ബി.സി ന്യൂസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Trump is pressuring the Justice Department to pay $230 million to fight investigations against him, report says.















