
വാഷിംഗ്ടൺ: ഫെന്റനൈലെന്ന മയക്കുമരുന്ന് അങ്ങേയറ്റം അപകടകാരിയാണെന്നും ആളുകളെ കൂട്ടത്തോടെ ഇല്ലാതാക്കുന്ന ആയുധത്തിൻ്റെ (Weapon of Mass Destruction) ഗണത്തിൽപ്പെടുത്തുകയാണെന്നും പ്രഖ്യാപിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇതിനായുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. വൈറ്റ് ഹൗസ് റാപ്പിഡ് റെസ്‌പോൺസ് ടീം എക്‌സിൽ പ്രഖ്യാപനത്തിന്റെ ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
.@POTUS announces he is signing an Executive Order today to formally classify fentanyl as a Weapon of Mass Destruction. pic.twitter.com/grshF47tlV
— Rapid Response 47 (@RapidResponse47) December 15, 2025
ലാറ്റിൻ അമേരിക്കയിലെ മയക്കുമരുന്ന് കാർട്ടലുകൾക്കെതിരായ നടപടി ട്രംപ് ഭരണകൂടം ശക്തമാക്കുന്നതിനിടെയാണ് പുതിയ നീക്കം. ഫെന്റനൈലിന്റെ മാരകമായ ആഘാതത്തിൽ നിന്ന് അമേരിക്കക്കാരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് വീഡിയോയിൽ ട്രംപ് പറഞ്ഞു. “നമ്മുടെ രാജ്യത്തേക്ക് ഒഴുകിയെത്തുന്ന മാരകമായ ഫെന്റനൈലിന്റെ ബാധയിൽ നിന്ന് അമേരിക്കക്കാരെ സംരക്ഷിക്കാൻ ഇന്ന് ഞാൻ കൂടുതൽ നടപടികൾ സ്വീകരിക്കുന്നു. ഫെന്റനൈലിനെ കൂട്ട നശീകരണ ആയുധമായി ഔദ്യോഗികമായി തരംതിരിച്ചുകൊണ്ട് ഇന്ന് ഞാൻ ഒപ്പുവെക്കും. ഇത് ചെയ്യുന്നത് ഒരു ബോംബും ചെയ്യുന്നില്ല” – ട്രംപ് പറഞ്ഞു.
ഫെന്റനൈൽ വ്യാപകമായ മരണങ്ങൾക്ക് കാരണമാകുമെന്നും ട്രംപ് അവകാശപ്പെട്ടു, ഫെൻ്റനൈലിൻ്റെ ഉപയോഗത്തിലൂടെ എല്ലാ വർഷവും 200 മുതൽ 300 ആയിരം വരെ ആളുകൾ മരിക്കുന്നുവെന്നും അതിനാൽത്തന്നെയാണ് കടുത്ത നടപടികൾ എടുക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി.
Trump signs executive order designating fentanyl as a weapon of mass destruction















