ട്രംപിൻ്റെ ഏറ്റവും അടുത്ത അനുയായി ചാർലി കിർക്ക് വെടിയേറ്റ് മരിച്ചു, തനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയെയാണ് നഷ്ടപ്പെട്ടതെന്ന് ട്രംപ്

വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഏറ്റവും അടുത്ത അനുയായിയും മാധ്യമ പ്രവര്‍ത്തകനുമായ ചാര്‍ലി കിര്‍ക്ക് (31) വെടിയേറ്റ് മരിച്ചു. ടേണിങ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെ സ്ഥാപകൻ കൂടിയായ ചാർലി ബുധനാഴ്ച യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ പ്രസംഗിക്കവെയായിരുന്നു കൊല്ലപ്പെട്ടത്. ഡൊണാള്‍ഡ് ട്രംപാണ് സാമൂഹികമാധ്യമങ്ങളിലൂടെ മരണവാര്‍ത്ത പുറത്തുവിട്ടത്. ചാർലി കിർക്കിൻ്റെ മരണത്തിൽ തനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയെയാണ് നഷ്ടപ്പെട്ടതെന്ന് ട്രംപ് പ്രതികരിച്ചു.

അമേരിക്കൻ ഐക്യനാടുകളിലെ യുവാക്കളുടെ ഹൃദയം ചാർലിയെക്കാൾ നന്നായി മറ്റാർക്കും മനസ്സിലായില്ലെന്ന് ട്രംപ് അനുസ്മരണ കുറിപ്പിൽ പറഞ്ഞു.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുവാക്കളെ ട്രംപിലേക്ക് അടുപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു. ഞായറാഴ്ച വരെ അമേരിക്കൻ പതാകകൾ പകുതി താഴ്ത്തിക്കെട്ടാൻ ഉത്തരവിട്ടു.

പുറത്തുവന്ന ദൃശ്യങ്ങളിൽ വെടിയേറ്റതിന് പിന്നാലെ കിർക്ക് കഴുത്തിൽ മുറുകെ പിടിച്ചിരിക്കുന്നതിന്റെയും മുറിവിൽ നിന്ന് രക്തം ഒഴുകുന്നതും കാണാം. സംഭവം കണ്ട് വിദ്യാർത്ഥികൾ നിലവിളിച്ച് ഓടി രക്ഷപ്പെടുന്നതും കാണാം. സംഭവവുമായി ബന്ധമുണ്ടെന്ന് കരുതിയ ഒരാളെ കസ്റ്റഡിയിലെടുത്തതായും ഇയാളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചതായും എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ പറഞ്ഞു. അന്വേഷണം തുടരുകയാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

2012-ല്‍ തന്റെ 18 -ാം വയസിലാണ് ചാര്‍ലി കിര്‍ക്ക് ടേണിങ് പോയിന്റ് എന്ന സംഘനയ്ക്ക് വില്ല്യം മോണ്‍ഡ്ഗോമെരിയും ചേര്‍ന്ന് രൂപം നൽകിയത്. പിന്നീട് വലതുപക്ഷ ആക്ടിവിസ്റ്റ് എന്ന നിലയില്‍ ശ്രദ്ധേയനായ അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനായി മാറി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രചാരണം നയിച്ചതില്‍ ഉള്‍പ്പെടെ സുപ്രധാന പങ്ക് വഹിച്ചു.

More Stories from this section

family-dental
witywide