16-ാമത് കെ.സി.സി.എൻ.എ കൺവെൻഷൻ: സമാപന സമ്മേളനത്തിൽ കേരള സർക്കാർ ചീഫ് വിപ്പ് അപു ജോൺ ജോസഫ് എം.എൽ.എ പങ്കെടുക്കും

ബൈജു ആലപ്പാട്ട്‌ KCCNA PRO

ഫോർട്ട് ലോഡർഡെയിൽ: നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ ക്നാനായ കത്തോലിക്കാ കുടുംബസംഗമമായ 16-ാമത് കെ.സി.സി.എൻ.എ (KCCNA) കൺവെൻഷന്റെ സമാപന ഫാമിലി ബാൻക്വിറ്റിൽ(ഓഗസ്റ്റ് 9 ഞായറാഴ്ച ) കേരള സർക്കാർ ചീഫ് വിപ്പും തൊടുപുഴ എം.എൽ.എയുമായ അപു ജോൺ ജോസഫ് പങ്കെടുക്കും. രാഷ്ട്രീയ, സാമൂഹിക, പൊതുപ്രവർത്തന മേഖലകളിൽ സജീവ സാന്നിധ്യമായ അപു ജോൺ ജോസഫിന്റെ സാന്നിധ്യം കൺവെൻഷന് കൂടുതൽ പ്രൗഢി പ്രൗഢി പകരും.

തൊടുപുഴ എം.എൽ.എ എന്ന നിലയിലും കേരള സർക്കാരിന്റെ ചീഫ് വിപ്പ് എന്ന നിലയിലും അദ്ദേഹം വഹിക്കുന്ന ഉത്തരവാദിത്വവും, ക്നാനായ സമൂഹവുമായി പുലർത്തുന്ന ആത്മബന്ധവും അമേരിക്കയിലെ ക്നാനായ സമൂഹത്തിന് ഏറെ പ്രചോദനമാകുമെന്ന് കെ.സി.സി.എൻ.എ കൺവെൻഷൻ സ്റ്റിയറിംഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ഓഗസ്റ്റ് 6 മുതൽ 9 വരെ ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലുള്ള Broward County Convention Center-ൽ നടക്കുന്ന കൺവെൻഷനിൽ നോർത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നാലായിരത്തോളം പ്രതിനിധികൾ പങ്കെടുക്കും.

കുടുംബസംഗമങ്ങൾ, യുവജന-കുട്ടികളുടെ പരിപാടികൾ, സാംസ്കാരിക മത്സരങ്ങൾ, കലാസന്ധ്യകൾ, സെമിനാറുകൾ , മെഗ് എന്റർടൈൻമെന്റ് ഷോ പ്രമുഖരുടെ സന്ദേശങ്ങൾ എന്നിവ ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.ഓഗസ്റ്റ് 9 ഞായറാഴ്ച, സമാപന ഫാമിലി ബാൻക്വിറ്റിൽ മികച്ച ഗായകൻ കൂടിയായ അപു ജോൺ ജോസഫിന്റെ സാന്നിധ്യം കേരളവും പ്രവാസി ക്നാനായ സമൂഹവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വഴിയൊരുക്കുമെന്ന് KCCNA എക്സിക്യൂട്ടീവ് കമ്മറ്റി പ്രത്യാശ പ്രകടിപ്പിച്ചു.

16th KCCNA Convention: Kerala Government Chief Whip Apu John Joseph MLA to attend the valedictory session.