പെൻസിൽവേനിയ ഇന്റർനാഷണൽ കൺവെൻഷനിലേക്ക് എല്ലാ മാധ്യമ സുഹൃത്തുക്കളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്ത് ഫൊക്കാന



2026 ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവേനിയയിലെ മനോഹരമായ പോക്കനോസ് മലനിരകളിലെ കൽഹാരി റിസോർട്ടിൽ നടക്കുന്ന 21-ാമത് ഫൊക്കാന ഇന്റർനാഷണൽ കൺവെൻഷനിലേക്ക് എല്ലാ മാധ്യമ സുഹൃത്തുക്കളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ.

‘പ്രവാസി മലയാളി സംഘടനകളുടെ ചരിത്രത്തിൽ ഇതുവരെ കാണാത്തവിധം വൈവിധ്യവും പ്രൗഢിയും നിറഞ്ഞ ഒരു കൺവെൻഷന് സാക്ഷിയാകാനുള്ള അപൂർവ നിമിഷത്തിൽ , ഈ ചരിത്ര നിമിഷങ്ങളുടെ ഭാഗമാകാൻ എല്ലാ മാധ്യമ പ്രവർത്തകരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. അതോടൊപ്പം, IPCNAയുടെ എല്ലാ ഭാരവാഹികളെയും അംഗങ്ങളെയും ഈ മഹാസമ്മേളനത്തിലേക്ക് പ്രത്യേകം സ്വാഗതം ചെയ്യുന്നു. ഫൊക്കാനയും IPCNAയും എന്നും പരസ്പര സഹകരണത്തോടെയും സൗഹൃദത്തോടെയും മുന്നേറിയ സംഘടനകളാണ്. ആ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഈ കൺവെൻഷൻ ഒരു മികച്ച വേദിയാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.”

ഓഗസ്റ്റ് 7 വെള്ളിയാഴ്ച നടക്കുന്ന ഫൊക്കാന മീഡിയ സെമിനാറിൽ എല്ലാ മാധ്യമ സുഹൃത്തുക്കളും സജീവമായി പങ്കെടുക്കണമെന്ന് അഭ്യർഥിക്കുന്നതായും കൺവെൻഷനിലുടനീളം നടക്കുന്ന പ്രധാന പരിപാടികളും വാർത്താ പ്രാധാന്യമുള്ള വിശേഷങ്ങളും പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിൽ നിങ്ങളുടെ വിലപ്പെട്ട സഹകരണം പ്രതീക്ഷിക്കുന്നതായും ഫൊക്കാനയുടെ വാർത്താ കുറിപ്പിൽ പറയുന്നു.


ഈ കൺവെൻഷന്റെ രജിസ്ട്രേഷൻ കഴിഞ്ഞ ഡിസംബർ മാസത്തിൽ തന്നെ പൂർണമായും (Sold Out) ആയതിനാൽ റിസോർട്ടിൽ താമസസൗകര്യം ലഭ്യമല്ല. എന്നാൽ IPCNA അംഗീകൃത എല്ലാ റിപ്പോർട്ടർമാർക്കും ഡെയിലി രജിസ്ട്രേഷൻ സൗജന്യമായിരിക്കുമെന്നും ഫൊക്കാന അറിയിച്ചു.

fokana welcomes all media friends to the Pennsylvania International Convention