യുഎസില്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ടു വധശിക്ഷകള്‍ നടപ്പിലാക്കി; ഈ വര്‍ഷം ഒരേ ദിവസം രണ്ട് വധശിക്ഷകള്‍ നടപ്പാക്കുന്നത് ഇത് അഞ്ചാം തവണ

ടെക്‌സസ് : യുഎസ് സംസ്ഥാനങ്ങളായ ടെക്‌സസിലും അലബാമയിലും മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ട് വധശിക്ഷകള്‍ നടപ്പിലാക്കി. ഈ വര്‍ഷം ഒരേ ദിവസം രണ്ട് വധശിക്ഷകള്‍ നടപ്പാക്കുന്നത് ഇത് അഞ്ചാം തവണയാണ്. ഇതോടെ യുഎസില്‍ ഈ വര്‍ഷം ആകെ നടപ്പാക്കിയ വധശിക്ഷകളുടെ എണ്ണം 33 ആയി. 2014-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഗ്യാസ് സ്റ്റേഷന്‍ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസില്‍ അലബാമയില്‍ ജോഫ്രി വെസ്റ്റിനെ നൈട്രജന്‍ വാതകം ഉപയോഗിച്ചാണ് വധശിക്ഷക്ക് വിധേയനാക്കിയത്. 13 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ ടെക്‌സസില്‍ ബ്ലെയ്ന്‍ മിലാമിനെയാണ് വിഷം കുത്തിവച്ച് വധശിക്ഷക്ക് വിധേയനാക്കിയത്.

More Stories from this section

family-dental
witywide