ഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ; അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭയോടും സുരക്ഷാ കൗണ്‍സിലിനോടും ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി : ഇസ്രായേലുമായുള്ള സംഘര്‍ഷത്തിനിടെ ഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെ ഇസ്രായേലുമായുള്ള സംഘര്‍ഷത്തില്‍ ഇറാന് പിന്തുണ പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. ഇസ്രായേലുമായുള്ള സംഘര്‍ഷത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ഇറാനെതിരായ ഇസ്രായേല്‍ സൈനിക നടപടി മേഖലയുടെ സുരക്ഷയിലും സ്ഥിരതയിലും ചെലുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.

സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും ‘മേഖലയില്‍ സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാനും’ യുഎഇ ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും തീവ്രമായ കൂടിയാലോചനകളിലാണെന്നും യുഎഇ പ്രസിഡന്റ് പറഞ്ഞു.

അന്താരാഷ്ട്ര നിയമം പാലിക്കാനും ദേശീയ പരമാധികാരത്തെ ബഹുമാനിക്കാനും സംഭാഷണത്തില്‍ ഏര്‍പ്പെടാനും യുഎഇ എല്ലാ കക്ഷികളോടും അഭ്യര്‍ത്ഥിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, കൂടുതല്‍ സംഘര്‍ഷത്തിലേക്ക് കടക്കാതിരിക്കാനും സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്നും യുഎഇ ഐക്യരാഷ്ട്രസഭയോടും സുരക്ഷാ കൗണ്‍സിലിനോടും ആവശ്യപ്പെട്ടു.

More Stories from this section

family-dental
witywide