
ലണ്ടന്‍ : യുകെയില്‍ മലയാളി നഴ്‌സ് അനീമിയ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ അന്തരിച്ചു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിനിയായ ബ്ലെസി സാംസണ്‍ (48) ആണ് മരിച്ചത്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കുടുംബമായി താമസിച്ചിരുന്ന ബ്ലെസി നാട്ടില്‍ നഴ്‌സായിരുന്നു. ലെസ്റ്ററിലെ ഒരു സ്വകാര്യ കെയര്‍ ഹോമില്‍ സീനിയര്‍ കെയറര്‍ ആയി ജോലി ചെയ്തുവരികെയാണ് മരണം സംഭവിച്ചത്.
2023 മാര്‍ച്ചിലാണ് ലെസ്റ്ററില്‍ കെയറര്‍ വീസയില്‍ എത്തുന്നത്. ലെസ്റ്ററില്‍ എത്തിയ ശേഷം ഏകദേശം അഞ്ച് മാസമാണ് സ്ഥിരമായി ജോലിക്ക് പോകാന്‍ കഴിഞ്ഞത്. തുടര്‍ന്ന് അനീമിയ രോഗത്തെ തുടര്‍ന്നുള്ള ചികിത്സകളിലായിരുന്നു.
ഇന്‍ഡോര്‍ മലയാളിയായ സാംസണ്‍ ജോണ്‍ ആണ് ഭര്‍ത്താവ്. അനന്യ (17), ജൊവാന (12) എന്നിവരാണ് മക്കള്‍. ബ്ലെസിയുടെ മാതാപിതാക്കള്‍ ഇപ്പോള്‍ നാട്ടിലാണുള്ളത്. തിരുവല്ല പേഴുംപാറ കുടുംബാംഗങ്ങളാണ്.