നിങ്ങള്‍ ജീവനോടെയിരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, മയക്കുമരുന്ന് കടത്ത് നിര്‍ത്തണമെന്ന് ഹെഗ്‌സെത്ത്; വീണ്ടും മയക്കുമരുന്ന് ബോട്ടിനെ ആക്രമിച്ച് തകര്‍ത്ത് യുഎസ്

വാഷിംഗ്ടണ്‍ : മയക്കുമരുന്ന് കടത്തുകാരോട് വിട്ടുവീഴ്ചയില്ലാതെ യുഎസ് സേന. വ്യാഴാഴ്ച കരീബിയന്‍ കടല്‍വഴി മയക്കുമരുന്ന് കടത്തുകയായിരുന്ന ഒരു ബോട്ട് കൂടി ആക്രമിച്ച് തകര്‍ത്ത് യുഎസ്. മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. ഇതോടെ മയക്കുമരുന്ന് കടത്ത് കപ്പലുകളില്‍ യുഎസ് നടത്തിയ ആക്രമണത്തില്‍ മരണസംഖ്യ 70 ആയി.

കുപ്രസിദ്ധ മയക്കുമരുന്ന്കടത്തുകാരെ ലക്ഷ്യമിട്ടാണ് യുഎസ് ആക്രമണം നടത്തുന്നതെങ്കിലും ഇത് നിയമവിരുദ്ധമായ കൊലപാതകങ്ങള്‍ക്ക് തുല്യമാണെന്ന് ചൂണ്ടിക്കാട്ടി വിദഗ്ദ്ധര്‍ എതിര്‍ക്കുന്നുണ്ട്. സെപ്റ്റംബര്‍ മുതലാണ് കടല്‍മാര്‍ഗം നയക്കുമരുന്ന് കടത്തിയ സംഘത്തിനെതിരെ യുഎസ് ആക്രമണം തുടങ്ങിയത്. കരീബിയന്‍, കിഴക്കന്‍ പസഫിക് എന്നിവിടങ്ങളിലൂടെ നീങ്ങുന്ന കപ്പലുകളെയാണ് യുഎസ് ലക്ഷ്യമിട്ടത്.

യുഎസ് ആക്രമണങ്ങള്‍ ഇതുവരെ കുറഞ്ഞത് 18 കപ്പലുകളെങ്കിലും നശിപ്പിച്ചിട്ടുണ്ട്. ഏറ്റവും പുതിയ ആക്രമണത്തിന്റെ ആകാശ ദൃശ്യങ്ങള്‍ ഹെഗ്‌സെത്ത് എക്‌സിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഓപ്പറേഷനില്‍ ഒരു യുഎസ് സേനയ്ക്കും പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ‘നമ്മുടെ മാതൃരാജ്യത്തെ ഭീഷണിപ്പെടുത്തുന്ന എല്ലാ നാര്‍ക്കോ-ഭീകരരോടും: നിങ്ങള്‍ ജീവനോടെയിരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, മയക്കുമരുന്ന് കടത്ത് നിര്‍ത്തുക. നിങ്ങള്‍ മാരകമായ മയക്കുമരുന്ന് കടത്ത് തുടര്‍ന്നാല്‍ – ഞങ്ങള്‍ നിങ്ങളെ കൊല്ലും,’ വീഡിയോയ്‌ക്കൊപ്പം അദ്ദേഹം എഴുതി.

US attacks and destroys drug boat again.

Also Read

More Stories from this section

family-dental
witywide