
വാഷിംഗ്ടണ്‍ : മയക്കുമരുന്ന് കടത്തുന്നുവെന്ന് ആരോപിച്ച് വെനിസ്വേല തീരത്ത് മറ്റൊരു ബോട്ടിനെക്കൂടി ആക്രമിച്ച് യുഎസ് സൈന്യം. ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൊവ്വാഴ്ച സ്ഥിരീകരിച്ചു. കപ്പല്‍ ‘ഒരു തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു’ എന്ന് ട്രംപ് പറഞ്ഞു, എന്നാല്‍ ഏത് സംഘടനയാണെന്നോ ഈ വാദത്തെ പിന്തുണയ്ക്കുന്ന തെളിവുകളോ അദ്ദേഹം നല്‍കിയിട്ടില്ല.
‘കപ്പല്‍ മയക്കുമരുന്ന് കടത്തുന്നുണ്ടെന്നും, നിയമവിരുദ്ധ മയക്കുമരുന്ന് ഭീകര ശൃംഖലകളുമായി ബന്ധമുണ്ടെന്നും, അറിയപ്പെടുന്ന ഒരു ഡിടിഒ റൂട്ടിലൂടെയാണ് കടന്നുപോകുന്നതെന്നും ഇന്റലിജന്‍സ് സ്ഥിരീകരിച്ചു. അന്താരാഷ്ട്ര ജലാശയങ്ങളിലാണ് ആക്രമണം നടത്തിയത്, കപ്പലിലുണ്ടായിരുന്ന ആറ് പുരുഷ മയക്കുമരുന്ന് ഭീകരര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഒരു യുഎസ് സേനയ്ക്കും പരിക്കില്ല.’- ട്രംപ് തന്റെ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
യുഎസ് ഇത്തരത്തില്‍ മയക്കുമരുന്ന് കടത്ത് ആരോപിച്ച് കപ്പലുകളില്‍ ആക്രമണം നടത്തുന്നത് ഇത് അഞ്ചാം തവണയാണ്.
അതേസമയം, അമേരിക്കന്‍ സൈന്യത്തിന്റെ ആക്രമണമുണ്ടായാല്‍ തന്റെ രാജ്യത്തെ സംരക്ഷിക്കുന്നതിനായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ നേരത്തെ സൂചിപ്പിച്ചിരുന്നു. പുതിയ ആക്രമണം കാരണം യുഎസും വെനിസ്വേലയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കാന്‍ സാധ്യതയുണ്ട്.
US attacks ship off Venezuelan coast again, accused of drug smuggling; Six killed