ഇറാനുമായി അമേരിക്ക ആണവ കരാറിന് അടുത്തെത്തി; അമേരിക്കയുടെ നിബന്ധനകള്‍ ‘ഒരു പരിധിവരെ’ അംഗീകരിച്ചു: ട്രംപ്

ദുബായ്: ഇറാനുമായി ഒരു ആണവ കരാര്‍ ഉറപ്പിക്കുന്നതിന് അമേരിക്ക വളരെ അടുത്തെത്തിയിരിക്കുകയാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ടെഹ്റാന്‍ അമേരിക്കയുടെ നിബന്ധനകള്‍ ‘ഒരു പരിധിവരെ’ അംഗീകരിച്ചിട്ടുണ്ടെന്നും ട്രംപ് വ്യാഴാഴ്ച പറഞ്ഞു.

‘ദീര്‍ഘകാല സമാധാനത്തിനായി ഞങ്ങള്‍ ഇറാനുമായി വളരെ ഗൗരവമേറിയ ചര്‍ച്ചകളിലാണ്,’ – ഗള്‍ഫ് പര്യടനത്തിനിടെ ട്രംപ് പറഞ്ഞതായി റിപ്പോര്‍ട്ട്. കരാറിലേക്കെത്താന്‍ സമാധാനപരമായ വഴിയും അക്രമാസക്തമായ വഴിയുമുണ്ടെന്നും പക്ഷേ രണ്ടാമത്തെ രീതിയില്‍ അത് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.

More Stories from this section

family-dental
witywide