കാനഡയില്‍ കൊല്ലം സ്വദേശിനി അനീറ്റ ബെനാന്‍സിനെ മരിച്ച നിലയില്‍ കണ്ടെത്തി, മൃതദേഹം കണ്ടത് താമസസ്ഥലത്തെ ശുചിമുറിയില്‍

കൊല്ലം: കാനഡയില്‍ ജോലി ചെയ്തിരുന്ന മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ഇരവിപുരം പനമൂട് ചാനക്കഴികം ആന്റണി വില്ലയില്‍ ബെനാന്‍സിന്റെയും രജനിയുടെയും മകള്‍ അനീറ്റ ബെനാന്‍സ് (25) ആണു മരിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒപ്പം താമസിക്കുന്നവരാണു താമസ സ്ഥലത്തെ ശുചിമുറിയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്നു പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. ഇതുവരെ പോസ്റ്റുമോര്‍ട്ടം നടത്താത്തതിനാല്‍ മരണകാരണം വ്യക്തമല്ല.

എംബിഎ ബിരുദധാരിയായ അനീറ്റ കാനഡയില്‍ ബാങ്കിംഗ് മേഖലയില്‍ ജോലി ചെയ്യുകയായിരുന്നു. കാനഡയിലെ ടൊറന്റോയില്‍ താമസ സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

More Stories from this section

family-dental
witywide