
വാഷിംങ്ടൺ : ഒരു ബില്യൻ ഡോളറിലധികം വിലമതിക്കുന്ന എക്സ് 47-ബി ഡ്രോൺ വിജയകരമായി പരീക്ഷിച്ച് പ്രതിരോധ രംഗത്ത് സുപ്രധാന നീക്കം നടത്തിയിരിക്കുകയാണ് അമേരിക്ക. യുദ്ധവിമാനത്തിൻ്റെ വലുപ്പവും ശേഷിയുമുള്ള ‘രഹസ്യ ഡ്രോൺ’ ആണ് നോർത്ത്റോപ്പ് ഗുമ്മൻ വികസിപ്പിച്ചെടുത്ത എക് 47-ബി. ആളില്ലാ വിമാന സാങ്കേതികവിദ്യയുടെ (UAV) ഭാവി നിർണ്ണയിക്കുന്ന സുപ്രധാന ചുവടുവെപ്പാണിത്.
ഈ രഹസ്യ ഡ്രോണുകൾക്ക് വിമാനവാഹിനിക്കപ്പലുകളിൽ നിന്ന് സ്വയം പറന്നുയരാനും, ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കാനും, ലക്ഷ്യങ്ങളിൽ ആക്രമണം നടത്താനും, തിരികെ കപ്പലിൽ തന്നെ ഇറങ്ങാനും ഇതിന് കഴിയും. മനുഷ്യൻ്റെ ഇടപെടലില്ലാതെ ഈ സങ്കീർണ്ണ ദൗത്യങ്ങൾ പൂർത്തിയാക്കാൻ ഇവയ്ക്ക് സാധിക്കും. അതിനാൽ തന്നെ യുദ്ധമുഖത്ത് ആൾനഷ്‌ടം ഒഴിവാക്കാൻ കഴിയും. ഈ പരീക്ഷണ പറക്കലിൽ എക്സ് 47-ബി രഹസ്യ ഡ്രോണിന് സമുദ്രത്തിൽ നിന്ന് പറന്നുയരുകയും കൃത്യമായി ലക്ഷ്യത്തിലെത്തുകയും സുരക്ഷിതമായി തിരിച്ചിറങ്ങാനും സാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ.