പിറ്റ് ബുൾ ആക്രമണത്തിൽ യുവതിക്ക് കൈകാലുകൾ നഷ്ടപ്പെട്ടു, ദാരുണ സംഭവം യുഎസിലെ ഒക്ലഹോമയിൽ

ഒക്ലഹോമ: രണ്ട് പിറ്റ് ബുളുകളുടെ ആക്രമണത്തിൽ യുവതിക്ക് കൈകാലുകൾ നഷ്ടപ്പെട്ടു. ജാനെൽ സ്കോട്ടിനാണ് ദാരുണമായ സംഭവത്തെ നേരിടേണ്ടി വന്നത്. ആൺ സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴായിരുന്നു നായകൾ പാഞ്ഞടുത്തതും ആക്രമിച്ചതും.

ഒക്ലയിലെ ഒക്മുൾഗിയിൽ വെച്ച് ജാനെൽ സ്കോട്ടിനെ രണ്ട് പിറ്റ് ബുളുകൾ ആക്രമിച്ചതായി അവരുടെ കുടുംബം ഒരു GoFundMe പേജിലൂടെ അറിയിക്കുകയായിരുന്നു.

തന്റെ മകൾ സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു. ഒരു സുഹൃത്തിന്റെ പിറ്റ് ബുളുകൾ അവളെ ആക്രമിക്കാൻ തുടങ്ങി- ജാനെലിൻറെ അമ്മ ചെറിൾ പറഞ്ഞു. GoFundMe യിൽ കുടുംബം പങ്കുവെച്ച വിവരം അനുസരിച്ച്, സ്കോട്ടിന്റെ വലതു കൈയും ഇടതു കാലും തുടക്കത്തിൽ മുറിച്ചുമാറ്റിയിരുന്നു, എന്നാൽ പിന്നീട് ശേഷിക്കുന്ന കൈകാലുകൾക്കൂടി മുറിച്ചുമാറ്റണ്ടതായി വരികയായിരുന്നു. കുടുംബത്തിനായി ഇതുവരെ GoFundMe 12,000-ത്തിലധികം ഡോളറുകൾ സമാഹരിച്ചു.

More Stories from this section

family-dental
witywide