കർണാടയ്ക്ക് പിന്നാലെ കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ ആന്ധ്രപ്രദേശും

ഹൈദരാബാദ്: കർണാടയ്ക്ക് പിന്നാലെ കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം ആന്ധ്രപ്രദേശും നിയന്ത്രിക്കുന്നു. അടുത്ത 90 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് 13 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു പറഞ്ഞു. ‘കുട്ടികളിൽ മൊബൈൽ ഉപയോഗം വർദ്ധിക്കുന്നതിൻ്റെ പ്രതികൂല ഫലങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ, 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കും,’ എന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വെള്ളിയാഴ്ച വാർഷിക ബഡ്‌ജറ്റ്‌ പ്രസംഗത്തിൽ പറഞ്ഞു.

അതേസമയം, കർണാടക സർക്കാർ 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധനം നടപ്പാക്കിയതിന് പിന്നാലെയാണ് ആന്ധ്രയിലും ഈ നീക്കം. കുട്ടികളിൽ വർധിച്ചുവരുന്ന സോഷ്യൽ മീഡിയ ആസക്തിക്ക് കടിഞ്ഞാണിടുക, കുട്ടികൾക്ക് നേരേയുള്ള കുറ്റകൃത്യങ്ങളും ചൂഷണവും തടയുക എന്നിവയാണ് നിരോധനത്തിന്റെ ലക്ഷ്യങ്ങൾ. കുട്ടികളുടെ ഡിജിറ്റൽ ഉപയോഗത്തെക്കുറിച്ച് കൂടുതൽ പരിശോധനകൾ ആവശ്യപ്പെടുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനവും കർണാടകയാണ്.

ഏകദേശം 750 ദശലക്ഷം സ്മാർട്ട്ഫോണുകളും ഒരു ബില്ല്യൺ ഇന്റർനെറ്റ് ഉപയോക്താക്കളുമുള്ള ലോകത്തിലെ രണ്ടാമത്തെ വലിയ സ്‌മാർട്ട്ഫോൺ വിപണിയാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ വിപണികളിലൊന്നായ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള മെറ്റയ്ക്ക് ഇന്ത്യയാണ് ഏറ്റവും വലിയ വിപണി. ഓസ്ട്രേലിയ ഡിസംബറിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിച്ച ആദ്യത്തെ രാജ്യമായി. ബ്രിട്ടൻ, ഡെൻമാർക്ക്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളും ഈ വിഷയം പഠിക്കുകയാണ്.

After Karnataka, Andhra Pradesh to regulate social media usage among children

More Stories from this section

family-dental
witywide