‘വക്കാ വക്കാ’യ്ക്ക് ശേഷം വീണ്ടും ഷക്കീറ തരംഗം; 2026 ഫുട്ബോൾ ലോകകപ്പ് ഔദ്യോഗിക ഗാനം ‘ഡായി ഡായി’ പുറത്തിറങ്ങി, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ലണ്ടൻ: ആഗോള ഫുട്ബോൾ ആരാധകർ കാത്തിരുന്ന 2026 ഫിഫ ലോകകപ്പിൻ്റെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി. അഫ്രോ-ലാറ്റിൻ സംഗീതത്തിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ‘ഡായി ഡായി’ (Dai Dai) എന്ന ഗാനവുമായി കൊളംബിയൻ പോപ്പ് താരം ഷക്കീറയും നൈജീരിയൻ ഗ്രാമി ജേതാവ് ബർണ ബോയിയുമാണ് ഇത്തവണ എത്തിയിരിക്കുന്നത്. 2010-ലെ ലോകപ്രശസ്തമായ ‘വക്കാ വക്കാ’ എന്ന ഗാനത്തിന് ശേഷം ഷക്കീറ പാടുന്ന രണ്ടാമത്തെ ഔദ്യോഗിക ലോകകപ്പ് ഗാനമാണിത്.

ബ്രസീലിലെ റിയോ ഡി ജനീറോയിലുള്ള ചരിത്രപ്രസിദ്ധമായ മാരക്കാന സ്റ്റേഡിയത്തിലാണ് ഈ ഗാനത്തിൻ്റെ ദൃശ്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോയിൽ ഷക്കീറ സ്റ്റേഡിയത്തിൽ നേരിട്ട് പന്തുതട്ടുന്ന ദൃശ്യങ്ങളുണ്ട്. കൂടാതെ വിവിധ രാജ്യങ്ങളുടെ ലോകകപ്പ് ജേഴ്സി ധരിച്ചെത്തുന്ന നർത്തകരുടെ ചടുലമായ നൃത്തച്ചുവടുകളും വീഡിയോയെ കളർഫുൾ ആക്കുന്നു. ആഫ്രിക്കൻ-ലാറ്റിൻ താളങ്ങളും ചേരുന്ന മ്യൂസിക് വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിക്കഴിഞ്ഞു. ബർണ ബോയിയുടെ തനത് നൈജീരിയൻ ശൈലിയിലുള്ള ദൃശ്യങ്ങളും ആഫ്രിക്കൻ സംസ്കാരം വിളിച്ചോതുന്ന നൃത്ത രൂപങ്ങളും വീഡിയോയിൽ പ്രാധാന്യത്തോടെ ഉൾപ്പെടുത്തിയിരിക്കുന്നു

പ്രധാനമായും ഇംഗ്ലീഷിലാണ് ഗാനമെങ്കിലും, ആഗോള ഐക്യം വിളിച്ചോതാൻ പല ഭാഷകളിലെ വാക്കുകൾ ഇതിൽ കോർത്തിണക്കിയിട്ടുണ്ട്. ഗാനത്തിൻ്റെ തുടക്കത്തിൽ തന്നെ വിവിധ ഭാഷകളിൽ ‘നമുക്ക് പോകാം’ എന്ന അർത്ഥം വരുന്ന “Dai, dai, ikou, dale, allez, let’s go” എന്ന വരികൾ കേൾക്കാം. ഷക്കീറയുടെ സിഗ്നേച്ചർ ശൈലിയായ ലാറ്റിൻ പോപ്പും, ബർണ ബോയിയുടെ ആഫ്രിക്കൻ താളമായ അഫ്രോബീറ്റ്സും സ്റ്റേഡിത്തിലെ ആവേശകരമായ ഡ്രംസ് ശബ്ദങ്ങളും ചേർന്ന ഒരു ഹൈ-എനർജി സ്റ്റേഡിയം ആന്തം ആണിത്. പ്രതിസന്ധികളെ മറികടന്ന് മുന്നേറുന്നതിനെക്കുറിച്ചും ആഗോള കൂട്ടായ്മയെക്കുറിച്ചുമുള്ളതാണ് വരികൾ. “നിങ്ങളെ ഒരിക്കൽ തകർത്തത് നിങ്ങളെ ശക്തനാക്കി മാറ്റി” എന്ന തരത്തിലുള്ള പ്രചോദനാത്മകമായ വരികൾ ഗാനത്തിലുണ്ട്.

അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പിൻ്റെ ഫൈനൽ മത്സരത്തിലെ ഹാഫ് ടൈം ഷോയിലും ഷക്കീറ തത്സമയം പരിപാടി അവതരിപ്പിക്കും. കൂടാതെ, ഈ ഗാനത്തിൽ നിന്നും ലഭിക്കുന്ന വരുമാനം കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്ന ഫിഫയുടെ ആഗോള ഫണ്ടിലേക്ക് (FIFA Global Citizen Education Fund) സംഭാവന ചെയ്യുമെന്നും അധികൃതർ അറിയിച്ചു.

After ‘Waka Waka’, Shakira is back with ‘Dai Dai’, the official song for the 2026 World Cup

More Stories from this section

family-dental
witywide