IPCNA മാധ്യമശ്രീ, മാധ്യമരത്ന പുരസ്‌കാരങ്ങൾക്ക് നവംബർ 30 വരെ അപേക്ഷകൾ സമർപ്പിക്കാം

വടക്കെ മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്‌മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (IPCNA ) മാധ്യമശ്രീ, മാധ്യമരത്ന പുരസ്‌കാരങ്ങൾക്ക് നവംബർ 30 വരെ നോമിനേഷനുകൾ സമർപ്പിക്കാവുന്നതാണെന്ന് സംഘാടകർ പത്രക്കുറുപ്പിൽ അറിയിച്ചു.

മാധ്യമരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കും സമഗ്ര സംഭാവനകൾക്കുമായാണ് മലയാളി മാധ്യമപ്രവർത്തകർക്കായി “മാധ്യമശ്രീ “, മാധ്യമരത്ന പുരസ്‌കാരങ്ങൾ ഇന്ത്യ പ്രസ് ക്ലബ് നൽകുന്നത്. പുരസ്കാരജേതാക്കൾക്ക് യഥാക്രമം 1 ലക്ഷം രൂപയും , 50,000 രൂപയും പ്രശംസാപത്രവും സമ്മാനിക്കും.

കൂടാതെ ദൃശ്യ-അച്ചടി-ഓൺലൈൻ മാധ്യമരംഗത്ത് വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ചവർക്കും പുരസ്‍കാരങ്ങൾ നൽകും . 25000 രൂപയും പ്രശംസാപത്രവും ആണ് പുരസ്‌കാര ജേതാക്കൾക്കു നൽകുക . മാധ്യമരംഗത്തെ സമഗ്ര സംഭാവന • മികച്ച വാർത്താ കവറേജ് (അച്ചടി, ഓൺലൈൻ) • മികച്ച ഫീച്ചർ (പത്രങ്ങൾ, ആനുകാലികങ്ങൾ) • മികച്ച വാർത്താചിത്രം (അച്ചടി) • മികച്ച വാർത്താ അവതാരകൻ / അവതാരക (ടെലിവിഷൻ) • മികച്ച അന്വേഷണാത്മക വാർത്ത (ടെലിവിഷൻ) • മികച്ച വെബ് ലേഔട്ടും അവതരണവും • മികച്ച യുവ മാധ്യമപ്രവർത്തകൻ / പ്രവർത്തക എന്നിവരെയാണ് വിവിധ മേഖലകളിൽ നിന്നും തെരഞ്ഞെടുക്കുക. മാധ്യമപ്രവർത്തകർക്ക് സ്വന്തമായും, പൊതുജനങ്ങൾക്ക് മികവുറ്റവരെ നോമിനേഷനിലൂടെയും പുരസ്‌കങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്.

കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ മാധ്യമ അവാർഡുകളിലൊന്നായ ഇതിനായി വിപുലമായ പങ്കാളിത്തമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓൺലൈനായി അപേക്ഷിക്കാൻ indiapressclub.org/nomination/ സന്ദർശിക്കുക. അപേക്ഷയോടൊപ്പം അനുബന്ധ വാർത്തകൾ, ചിത്രങ്ങൾ, വീഡിയോ ലിങ്കുകൾ എന്നിവയും അപ്‌ലോഡ് ചെയ്യാവുന്നതാണ്. നവംബർ 30-ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. മാധ്യമ-സാംസ്കാരിക രംഗത്തെ പ്രമുഖരായ തോമസ് ജേക്കബ്, ഡോ. എം.വി. പിള്ള, ജോസ് പനച്ചിപ്പുറം എന്നിവരടങ്ങിയ പ്രഗത്ഭ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.

2027 ജനുവരി 8-ന് വൈകിട്ട് 5 മണിക്ക് കൊച്ചി ഗോകുലം പാർക്ക് ഹോട്ടൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ മാധ്യമ, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

കൂടുതൽ വിവരങ്ങൾക്ക്: രാജു പള്ളത്ത്: (732) 429-9529, അനിൽ ആറന്മുള: (713) 882-7272 , ജയൻ ജോസഫ്: (215) 744-7242

ഇമെയിൽ: indiapressclubofna2027@gmail.com

വെബ്സൈറ്റ്: www.indiapressclub.org

Applications for the IPCNA ‘Madhyamasree’ and ‘Madhyamaratna’ awards can be submitted until November 30.

More Stories from this section

family-dental
witywide