അട്ടക്കുളങ്ങര ഗവ. സ്‌കൂൾ കെട്ടിട അപകടം: സമഗ്ര അന്വേഷണം വേണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം അട്ടക്കുളങ്ങര ഗവൺമെന്റ് സ്‌കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണ സംഭവം അതീവ ഗൗരവകരമാണെന്ന് മുൻ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. വൈകിട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്. ആ സമയത്ത് സ്‌കൂളിൽ ആരും ഇല്ലാതിരുന്നതും, എസ്.എസ്.കെ ഓഫീസ് പ്രവർത്തിക്കുന്ന ഭാഗമായിട്ടും ആളപായമോ പരിക്കുകളോ സംഭവിക്കാത്തതും വലിയ ആശ്വാസമാണെന്ന് അദ്ദേഹം പറഞ്ഞു.

എങ്കിലും, കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ഈ സംഭവത്തിൽ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കെട്ടിടത്തിന് തിരുവനന്തപുരം കോർപ്പറേഷൻ അധികൃതരിൽ നിന്നും കൃത്യമായ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം.സ്‌കൂൾ കെട്ടിടത്തിന്റെ ബലക്ഷയം മാത്രമല്ല, സ്‌കൂൾ കോമ്പൗണ്ടിൽ കുട്ടികൾ എത്തിപ്പെടാൻ സാധ്യതയുള്ള എല്ലാ കേന്ദ്രങ്ങളും അതീവ ശ്രദ്ധയോടെ പരിശോധിക്കണം. കുട്ടികളുടെ കാര്യമായതിനാൽ സുരക്ഷാ പരിശോധനകൾ ഒന്നിലധികം തവണ കൃത്യമായി നിർവഹിക്കപ്പെടണം. യാതൊരുവിധ അനാസ്ഥയും ഇക്കാര്യത്തിൽ ഉണ്ടാകാൻ പാടില്ല.
സ്‌കൂളുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് കർശനമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ് തയാറാകണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.

More Stories from this section

family-dental
witywide