വി ശിവന്‍കുട്ടി സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. ജില്ലാ സെക്രട്ടറിയേറ്റില്‍ പങ്കെടുക്കാതെ മാറി നിന്നു. വി ജോയിയെ ജില്ലാ സെക്രട്ടറിയായി തുടരാന്‍ അനുവദിക്കുന്നതിലുള്ള എതിര്‍പ്പു മൂലമാണ് വിട്ടുനില്‍ക്കലെന്നാണ് റിപ്പോർട്ടുകൾ. യോഗത്തിൽ തിരഞ്ഞെടുപ്പ് ഫല അവലോകന റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയും ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പുമാണ് പ്രധാന അജണ്ട. ഈ ചര്‍ച്ചകൾക്ക് മുന്നോടിയായുള്ള ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ നിന്നാണ് വി ശിവന്‍കുട്ടി വിട്ടുനില്‍ക്കുന്നത്.
സിപിഐഎമ്മിന്റെ സംസ്ഥാന സമിതി അംഗമായ വി ശിവന്‍കുട്ടി സംഘടനായോഗങ്ങളിൽ മുടക്കമില്ലാതെ പങ്കെടുക്കുന്ന നേതാവാണ്. ജില്ലാ സെക്രട്ടറിയേറ്റില്‍ യോഗത്തിൽ നിന്ന് മന്ത്രിയായിരുന്നപ്പോഴടക്കം ഒരു തവണ പോലും വി ശിവന്‍കുട്ടി പങ്കെടുക്കാതിരുന്നിട്ടില്ല. ജില്ലയില്‍ നിന്നുളള സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് വി ജോയിയെ ജില്ലാ സെക്രട്ടറിയാക്കാന്‍ ഇന്നലെ തീരുമാനിച്ചത്. തീരുമാനത്തെ എതിര്‍ത്ത് വി ശിവന്‍കുട്ടിയെ ജില്ലാ സെക്രട്ടറിയെ ആക്കണമെന്ന് കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദേശിച്ചു.
എന്നാല്‍ സമ്മേളനം തിരഞ്ഞെടുത്ത വി.ജോയി തുടരട്ടെയെന്ന് സംസ്ഥാന നേതൃത്വം പറഞ്ഞു. ആനാവൂര്‍ നാഗപ്പന്‍, എം. വിജയകുമാര്‍ എന്നിവരാണ് ജോയിയെ അനുകൂലിച്ചവർ. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിനെ തുടര്‍ന്ന് വി.ജോയിയെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് താല്‍ക്കാലികമായി മാറ്റി സംസ്ഥാന കമ്മിറ്റി അംഗമായ എ.എ.റഹീമിന് താല്‍ക്കാലിക ചുമതല നൽകിയിരുന്നു.
V Sivankutty is abstaining from the CPI(M) Thiruvananthapuram district secretariat; indications are that he is opposed to V Joy being made the district secretary.














