തിരുത്തല്‍ നടപടിയിൽ സിപിഐഎം; പി.ജയരാജനും വി ശിവന്‍കുട്ടിയും എം ബി രാജേഷും സംസ്ഥാന സെക്രട്ടേറിയറ്റില്‍

കോഴിക്കോട്: സിപിഐഎമ്മില്‍ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തോടെ തിരുത്തല്‍ തുടങ്ങി. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ പി.ജയരാജനേയു വി ശിവന്‍കുട്ടിയേയും എം ബി രാജേഷിനേയും ജോണ്‍ ബ്രിട്ടാസിനേയും ഉള്‍പ്പെടുത്തിയാണ് പുനഃസംഘടന. അതേസമയം, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്കിനേയും ടി പി രാമകൃഷ്ണനേയും ഒഴിവാക്കി.

അതേസമയം, സിപിഐഎം സംസ്ഥാന സമിതിയിൽ പുതുതായി 9 പേരെ ഉള്‍പ്പെടുത്തി. ക്ഷണിതാക്കളായി ഒന്‍പത് വിദ്യാര്‍ഥി യുവജന നേതാക്കളാണ് സംസ്ഥാന സമിതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ജെയ്ക്ക് സി തോമസ്, ആദര്‍ശ് സജി, പി എസ് സഞ്ജീവ്, എം ശിവപ്രസാദ്, എം വിജിന്‍, എന്‍ സുകന്യ, ഒ എസ് അംബിക, സുബൈദ ഇസഹാക് എന്നിവരെയാണ് സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയത്.

കൂടാതെ, സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ ഇഡിക്കെതിരെ പ്രമേയം അവതരിപ്പിച്ചു. പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരായ നീക്കത്തിലാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായാണ് പ്രമേയം അവതരിപ്പിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു ആണ് പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാന നേതാക്കളെ ഇഡി വേട്ടയാടുകയാണെന്നും ഇഡി നീക്കത്തില്‍ പ്രതിരോധം തീര്‍ക്കണമെന്നും നേരത്തെ 12 ജില്ലാ കമ്മിറ്റികള്‍ ഇഡി ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു.

CPIM reshuffles state secretariat; P Jayarajan, Sivankutty and Rajesh inducted

More Stories from this section

family-dental
witywide