അമേരിക്കയിൽ വാഹനാപകടം: ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന കാറിലേക്ക് മറ്റൊരു വാഹനം ഇടിച്ചുകയറി ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിലുണ്ടായ ഭീകരമായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു. ആന്ധ്രാപ്രദേശ് എൻ.ടി.ആർ (കൃഷ്ണ) ജില്ലയിലെ മൂലപ്പാട് ഗ്രാമ സ്വദേശിനിയായ പ്രസന്ന അട്ടല്ലൂരി (25) ആണ് മരണപ്പെട്ടത്. ഇക്കഴിഞ്ഞ ജൂലൈ 5-ന് പുലർച്ചെയായിരുന്നു അപകടം സംഭവിച്ചത്. പ്രസന്നയ്‌ക്കൊപ്പം കാറിലുണ്ടായിരുന്ന മറ്റൊരു യുവതിയും സംഭവസ്ഥലത്തുതന്നെ മരിച്ചു.

സുഹൃത്തുക്കൾക്കൊപ്പം പ്രാദേശിക ക്ഷേത്രത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു പ്രസന്ന. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒരു റെഡ് ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന സമയത്ത്, പുറകിൽ നിന്നും അമിതവേഗതയിൽ പാഞ്ഞുവന്ന മറ്റൊരു കാർ ഇവരുടെ വാഹനത്തിലേക്ക് ശക്തമായി ഇടിച്ചു കയറുകയായിരുന്നു. ഇടിച്ച വാഹനം ട്രാഫിക് സിഗ്നൽ ലംഘിച്ചാണ് എത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും അവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയും ചെയ്യുന്നുണ്ട്.

ന്യൂയോർക്കിലെ പേസ് യൂണിവേഴ്സിറ്റിയുടെ ലൂബിൻ സ്കൂൾ ഓഫ് ബിസിനസിൽ നിന്നും അടുത്തിടെയാണ് പ്രസന്ന ബിരുദം പൂർത്തിയാക്കിയത്. തുടർന്ന് യു.എസിൽ തന്നെ ജോലി അന്വേഷിച്ചുവരുന്നതിനിടെയാണ് വിധി ദുരന്തത്തിന്റെ രൂപത്തിൽ എത്തിയത്. ആന്ധ്രാപ്രദേശിലെ ഒരു സാധാരണ കർഷക കുടുംബാംഗമാണ് പ്രസന്ന. മകളുടെ ഉന്നത വിദ്യാഭ്യാസത്തിനായി മാതാപിതാക്കൾ വലിയ തുക വായ്പയെടുത്താണ് പ്രസന്നയെ അമേരിക്കയിലേക്ക് അയച്ചത്.

പ്രസന്നയുടെ വിയോഗ വാർത്തയറിഞ്ഞ് ജന്മനാടായ മൂലപ്പാട് ഗ്രാമം കടുത്ത ദുഃഖത്തിലാണ്. മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിനായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനോടും മന്ത്രി നാരാ ലോകേഷിനോടും കുടുംബം സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമായി സുഹൃത്തുക്കളും പ്രവാസി സംഘടനകളും ചേർന്ന് നിലവിൽ ധനസമാഹരണ ക്യാമ്പയിൻ (GoFundMe) ആരംഭിച്ചിട്ടുണ്ട്.

Car accident in America: Indian student dies after being hit by another vehicle while stopped at a traffic signal

More Stories from this section

family-dental
witywide