മൂവാറ്റുപുഴയെ പുതിയ ജില്ലയായി രൂപികരിക്കുന്ന കാര്യം സർക്കാരിൻ്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് മലപ്പുറം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകൾ വിഭജിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ജില്ലാ രൂപീകരണത്തെക്കുറിച്ച് പഠിക്കാൻ ഡീ ലിമിറ്റേഷൻ കമ്മീഷൻ ഉടൻ തന്നെ സർക്കാർ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂവാറ്റുപുഴക്കാരെ തനിക്ക് വളരെ ഇഷ്ട്ടമാണ്. എന്നാൽ മൂവാറ്റുപുഴ ഒരു ജില്ലയാകും എന്ന് പറയുമ്പോൾ ചെറിയ വിഷമം ഉണ്ട് കാരണം തന്റെ ജില്ലയിൽ നിന്ന് മൂവാറ്റുപുഴ വേറിട്ടുപോകും .എന്നാലും ഇക്കാര്യങ്ങളെല്ലാം സർക്കാർ പരിശോധിക്കുകയാണെന്നും ഡീലിമിറ്റേഷൻ കമ്മീഷൻ സർക്കാർ കൊണ്ടുവരുമെന്നും അക്കാര്യത്തിൽ ഇത് കൂടി പരിഗണിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, കോതമംഗലം, മൂവാറ്റുപുഴ, താലൂക്കുകൾ, കുന്നത്തുനാടിൻ്റെ ഒരു ഭാഗം എന്നിവ ചേർത്ത് എറണാകുളം – ഇടുക്കി ജില്ലകളുടെ അതിർത്തിയായ മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കണമെന്ന് കാലങ്ങളായുളള ആളുകളുടെ ആവശ്യമാണ്.
Chief Minister V.D. Satheesan stated that the proposal to make Muvattupuzha a district is under consideration.












