അമേരിക്കയിൽ വെച്ച് ഡോ. രാജു നാരായണ സ്വാമിയുടെ പുസ്തകം പ്രകാശനം ചെയ്തു

ഡോ. രാജു നാരായണ സ്വാമി ഐഎഎസ് എഴുതിയ ‘Towards Robust Laws and Strong Jurisprudence: The Saga of Geographical Indication Across the Globe’ എന്ന പുസ്‌തകം ന്യൂയോർക്കിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ കോൺസുൽ ജനറൽ ബിനായ ശ്രീകാന്ത പ്രധാൻ പുസ്‌തകം പ്രകാശനം ചെയ്‌തു. ഡോ. സ്വാമിയുടെ 36-ാമത്തെ പുസ്തകമാണിത്. ഭൗമ സൂചകങ്ങൾ (ജിഐ) സാമൂഹിക മൂലധനം വളർത്തുന്നു എന്ന വിഷയത്തിലാണ് പുസ്‌തകം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒരു സംസ്ഥാനം വ്യാപാരി കേന്ദ്രീകൃത സമീപനത്തിൽനിന്ന് ഉത്പാദകൻ നയിക്കുന്ന താഴെത്തട്ടിലുള്ള പ്രക്രിയയിലേക്ക് മാറേണ്ടതിന്റെ ആവശ്യകതയും പുസ്‌തകത്തിൽ എടുത്തു പറയുന്നുണ്ട്.

അതേസമയം, 2018-ലെ സിംബാബ്‌വേ തിരഞ്ഞെടുപ്പിൽ അന്താരാഷ്ട്ര നിരീക്ഷകനെന്ന നിലയിലുള്ള ഡ്യൂട്ടി ഉൾപ്പെടെ, ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കേന്ദ്ര നിരീക്ഷകനെന്ന നിലയിൽ റെക്കോർഡായ 38 ഡ്യൂട്ടികൾ നിർവഹിച്ചതിന് ഡോ. രാജു നാരായണ സ്വാമി അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. 2021-ൽ, ജോർജ്ജ് മേസൺ യൂണിവേഴ്‌ിറ്റിയിലെ സെന്റർ ഫോർ ഇൻ്റലെക്‌ച്വൽ പ്രോപ്പർട്ടി ആൻഡ് ഇന്നൊവേഷൻ പോളിസി ഏർപ്പെടുത്തിയ, ബൗദ്ധിക സ്വത്തവകാശ നിയമത്തിലെ അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന് ലിയോനാർഡോ ഡാവിഞ്ചി ഫെലോഷിപ്പ് അദ്ദേഹം നേടിയിട്ടുണ്ട്. അഴിമതിക്കെതിരായ പോരാട്ടത്തിന് 2018-ൽ ഐഐടി കാൺപൂർ നൽകിയ സത്യേന്ദ്ര കെ. ദുബെ മെമ്മോറിയൽ അവാർഡും അദ്ദേഹത്തിന് ലഭിച്ചു.

ഹൊമി ഭാഭാ ഫെലോഷിപ്പ് (സൈബർ നിയമത്തിൽ) നേടിയതിലൂടെ താനു പത്മനാഭൻ പോലുള്ള പ്രമുഖരുമായി അദ്ദേഹം സഹകരിച്ചു. ഗ്രാമീണ വികസനം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ നിരവധി പ്രധാന നയങ്ങളുടെയും പരിപാടികളുടെയും നടപ്പാക്കലിൽ സ്വാമി നിർണായക പങ്ക് വഹിച്ചു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗിൽ ഐഐടി മദ്രാസിൽ നിന്ന് ബി.ടെക് ബിരുദവും ഗുജറാത്ത് നാഷണൽ ലോ യൂണിവേഴ്സ‌ിറ്റിയിൽ നിന്ന് നിയമത്തിൽ പിഎച്ച്.ഡിയും നേടിയ അദ്ദേഹം 1991 ബാച്ചിലെ ഐഎഎസ് ഓൾ ഇന്ത്യ ഫസ്റ്റ് റാങ്ക് ഹോൾഡറാണ്. നാഷണൽ ലോ സ്കൂൾ, ബാംഗ്ലൂരിൽ നിന്ന് പിജി ഡിപ്ലോമയും എൻഎൽയു ഡൽഹിയിൽ നിന്ന് നിയമത്തിൽ എൽഎൽഎമ്മും (രണ്ടും ഗോൾഡ് മെഡലുകളോടെ) സ്വാമി കരസ്ഥമാക്കി.

സാഹിത്യ അക്കാദമി അവാർഡ് നേടിയ യാത്രാവിവരണം ‘ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ’, ബാലസാഹിത്യത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ‘നീലക്കുറിഞ്ഞി: ഒരു വ്യാഴവട്ടത്തിലെ വസന്തം’ എന്നിവ അദ്ദേഹത്തിൻ്റെ മുൻകാല രചനകളാണ്.

Dr. Raju Narayana Swamy’s book released in the United States