ന്യൂയോർക്കിൽ അഴുക്കുചാലിൽനിന്ന് അഞ്ചുപേർ പുറത്തേക്ക്; അറസ്റ്റ് ചെയ്യാതെ പൊലീസ്

ന്യൂയോർക്ക്: മാൻഹട്ടനിലെ അപ്പർ ഈസ്റ്റ് സൈഡിൽ വെള്ളിയാഴ്ച പുലർച്ചെ അഴുക്കുചാലിൽനിന്ന് അഞ്ചുപേർ പുറത്തേക്ക് കയറിവരുന്നത് കണ്ടതായി റിപ്പോർട്ട്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഈസ്റ്റ് 82-ാം സ്ട്രീറ്റിലെ മാൻഹോളിൽനിന്ന് പുലർച്ചെ 2.10ഓടെയാണ് അഞ്ചുപേർ പുറത്തേക്ക് വന്നത്. സംഘത്തിൽ ഒരു സ്ത്രീയും ഉണ്ടായിരുന്നതായാണ് വിവരം. തുടർന്ന് ഇവർ കറുത്ത എസ്‌യുവിയിൽ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ഈസ്റ്റ് 82-ാം സ്ട്രീറ്റിൽനിന്ന് ഈസ്റ്റ് എൻഡ് അവന്യൂവിലേക്കാണ് വാഹനം പോയതെന്ന് അധികൃതർ അറിയിച്ചു.

വിവരമറിഞ്ഞ് പൊലീസും നഗരത്തിലെ പരിസ്ഥിതി സംരക്ഷണ വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവസ്ഥലത്തുനിന്ന് രണ്ട് കോരികകളും മറ്റ് രണ്ട് ഉപകരണങ്ങളും കണ്ടെത്തി.

സമാനമായ സംഭവത്തിൽ കഴിഞ്ഞ മാസവും രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ക്വീൻസ് സ്വദേശികളായ കെവിൻ റോഡ്രിഗസ് (25), സാമുവൽ റെവറോൺ (25) എന്നിവരെയാണ് അന്ന് പിടികൂടിയത്. അതിക്രമിച്ചു കടക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. മഴവെള്ളച്ചാലുകളിലൂടെയും അഴുക്കുചാലുകളിലൂടെയും ഒഴുകിപ്പോകുന്ന വിലപിടിപ്പുള്ള വസ്തുക്കൾ തിരയാനാണ് ഇരുവരും മാൻഹോളിലൂടെ അകത്തുകടന്നത് എന്നാണ് ചോദ്യം ചെയ്യലിൽ ഇവർ പൊലീസിനോട് പറഞ്ഞത്.

5 people spotted climbing out of manhole in New York City; no arrests

More Stories from this section

family-dental
witywide