
ടെഹ്‌റാൻ: ഇറാൻ്റെ തലസ്ഥാനമായ ടെഹ്‌റാനിൽ വീണ്ടും വൻ സ്ഫോടനങ്ങൾ നടക്റിക്കുന്നതായി റിപ്പോർട്ടുകൾ വരുന്നു. ഇറാനെതിരെ അടുത്ത ഘട്ട ആക്രമണങ്ങൾ ആരംഭിച്ചതായി ഇസ്രായേൽ പ്രതിരോധ സേന (IDF) ഞായറാഴ്ച അറിയിച്ചു. ഇറാൻ്റെ “ബാലിസ്റ്റിക് മിസൈൽ സന്നാഹങ്ങളെയും വ്യോമ പ്രതിരോധ സംവിധാനങ്ങളെയും” ആണ് പുതിയ ആക്രമണം ലക്ഷ്യമിടുന്നതെന്ന് ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു.
ഇതിന് പിന്നാലെ ടെഹ്‌റാനിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാന്റെ വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു. ഈ ആക്രമണത്തോടെ ഇസ്രായേൽ വിമാനങ്ങൾക്ക് ഇറാന്റെ ആകാശത്ത് കൂടുതൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടായതായി ഇസ്രായേൽ അവകാശപ്പെടുന്നു.
Explosions again in Tehran; Israeli army launches next round of attacks,















