കനത്ത മഴ; ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാനങ്ങൾക്ക് നാളെ അവധി

കനത്ത മഴയെ തുടർന്ന് നാളെ (03/08/26) സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മലപ്പുറം, വയനാട്, തൃശ്ശൂർ, കോട്ടയം, കാസർഗോഡ്, കോഴിക്കോട്, പത്തനംതിട്ട, കണ്ണൂർ, ആലപ്പുഴ (ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകൾ) എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെ മതപഠനക്ലാസുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ല.

അതേസമയം, സംസ്ഥാനത്ത് മഴ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിലെ മലയോരമേഖലയിൽ രേഖപ്പെടുത്തിയത്. കനത്ത മഴയെത്തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലും 27 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 196 വീടുകള്‍ക്ക് ഭാഗിക കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 209 ക്യാമ്പുകളിലേക്കായി 5792 പേരെ മാറ്റിയിട്ടുണ്ട്.

Heavy rain; holiday declared for educational institutions in eight districts tomorrow.

More Stories from this section

family-dental
witywide