
ഫ്ലോറിഡ: ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രി കംല പ്രസാദ് ബിസേസറുടെ പേര് സൂചിപ്പിച്ച് മുൻ വൈസ് പ്രസിഡൻ്റ് കമല ഹാരിസിനെ പരിഹസിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിൽ നടന്ന ‘ഷീൽഡ് ഓഫ് ദി അമേരിക്കാസ്’ ഉച്ചകോടിക്കിടെയായിരുന്നു ട്രംപിൻ്റെ തമാശ കലർന്ന പരാമർശം.
മേഖലയിലെ നേതാക്കളെ അഭിസംബോധന ചെയ്യവെ ബിസേസറുടെ പേര് വന്നപ്പോൾ ട്രംപ് അല്പനേരം നിർത്തി. “നിങ്ങളുടെ പേരിന് ഞങ്ങൾക്ക് പരിചിതമായ മറ്റൊരു പേരുമായി വലിയ സാമ്യമുണ്ട്. എന്നാൽ ഭാഗ്യവശാൽ ഉച്ചാരണം വ്യത്യസ്തമാണ്. ഇത് ‘കംല’ (Kamla) ആണ്, മറ്റേത് ‘കമല’യും (Kamala). എനിക്ക് ഈ കംലയെയാണ് പല കാരണങ്ങളാൽ കൂടുതൽ ഇഷ്ടം,” ട്രംപ് പറഞ്ഞു.
താൻ പേര് തെറ്റായി ഉച്ചരിച്ചപ്പോൾ ബിസേസർ തന്നെ തിരുത്തിയ കാര്യവും ട്രംപ് സദസ്യരോട് പങ്കുവെച്ചു. “രണ്ട് പേരും ഒന്നാണോ എന്ന് ഞാൻ ചോദിച്ചു. അല്ല സാർ, ഇത് കം-ല എന്നാണ് എന്ന് അവർ തിരുത്തി. ഞങ്ങൾക്ക് ‘കം’ (Kam) എന്ന പേര് അത്ര ഇഷ്ടമല്ല,” 2025-ലെ തിരഞ്ഞെടുപ്പിൽ താൻ പരാജയപ്പെടുത്തിയ കമല ഹാരിസിനെ ലക്ഷ്യം വെച്ച് ട്രംപ് കൂട്ടിച്ചേർത്തു. ഇത് സദസ്സിൽ വലിയ ചിരി പടർത്തി.
മേഖലയിലെ സുരക്ഷ, കുടിയേറ്റം, ലഹരി മാഫിയ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്യാനാണ് അമേരിക്കൻ രാജ്യങ്ങളിലെ നേതാക്കൾ ഉച്ചകോടിയിൽ ഒത്തുചേർന്നത്. ലഹരി മാഫിയകൾക്കെതിരെയുള്ള പ്രഖ്യാപനത്തിൽ ഒപ്പുവെച്ച ശേഷം ട്രംപ് തൻ്റെ പേന ബിസേസർക്ക് സമ്മാനമായി നൽകുകയും ചെയ്തു.
.@POTUS greets Trinidadian Prime Minister Kamla Persad-Bissessar at the Shield of the Americas Summit:
— Rapid Response 47 (@RapidResponse47) March 7, 2026
"I had to be careful with that first name. I didn't want to get it mixed up because it would ruin your reputation completely." 🤣 pic.twitter.com/jUbk2uYHHl
I like this ‘Kamla’; Trump trolls Kamala Harris, mentioning the name of the Trinidad Prime Minister















