ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 പറന്നുയർന്നതിന് പിന്നാലെ റഡാറിൽ നിന്ന് അപ്രത്യക്ഷമായി! വ്യാപക തിരച്ചിൽ

അസമിലെ തേജ്പൂർ വ്യോമസേനാ താവളത്തിൽ നിന്ന് പറന്നുയർന്ന ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനം കാണാതായി. ചൊവ്വാഴ്ച രാവിലെ പരിശീലന പറക്കലിനിടെയാണ് വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്. തേജ്പൂരിന് വടക്ക് ഭാഗത്തുള്ള മലനിരകൾക്ക് മുകളിൽ വെച്ചാണ് വിമാനം റഡാറുകളിൽ നിന്ന് അപ്രത്യക്ഷമായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

വിമാനത്തിൽ രണ്ട് പൈലറ്റുമാരാണ് ഉണ്ടായിരുന്നത്. വിമാനം കാണാതായ മേഖലയിൽ വ്യോമസേനയുടെ നേതൃത്വത്തിൽ വൻതോതിലുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അസമിലെ വനമേഖലകളും മലനിരകളും കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന നടക്കുന്നത്. മോശം കാലാവസ്ഥ തിരച്ചിലിന് തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സംഭവത്തെക്കുറിച്ച് വ്യോമസേന ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. സാങ്കേതിക തകരാറാണോ അതോ മറ്റ് കാരണങ്ങളാണോ അപകടത്തിലേക്ക് നയിച്ചതെന്ന് വ്യക്തമായിട്ടില്ല. ചൈനീസ് അതിർത്തിയോട് ചേർന്നുള്ള തന്ത്രപ്രധാനമായ മേഖലയിലാണ് വിമാനം കാണാതായത് എന്നത് ഗൗരവത്തോടെയാണ് പ്രതിരോധ മന്ത്രാലയം കാണുന്നത്.

IAF Sukhoi-30 MKI jet missing over Assam

More Stories from this section

family-dental
witywide