ഇന്ത്യക്ക് എതിരായ US ഇറക്കുമതി തീരുവ ഇനി 18%: ട്രംപിൻ്റെ ആവശ്യങ്ങൾക്ക് വഴങ്ങി ഇന്ത്യ, റഷ്യയെ വിട്ടു പകരം വെനസ്വേലയിൽ നിന്ന് ഊർജ ഇറക്കുമതി

വാഷിങ്ടൻ : ഇന്ത്യയും യുഎസും തമ്മിൽ വ്യാപാരക്കരാറിനു ധാരണയായെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.

ഇന്ത്യൻ ഇറക്കുമതിക്ക് യുഎസ് ചുമത്തിയിരുന്ന അധിക തീരുവയായ നിലവിലെ 50% ൽ നിന്ന് 18% ആയി കുറയ്ക്കും. ഇതിൽ 25 ശതമാനം റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്തതിനുള്ള പിഴയായിരുന്നു.

പുതിയ കരാർ ഇന്ത്യൻ തുണിത്തരങ്ങൾ, തുകൽ, സമുദ്രോത്പന്നങ്ങൾ തുടങ്ങിയ മേഖലക്ക് ഇത് ഗുണകരമാകും.

ട്രൂത്ത് സോഷ്യലിലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് ശേഷം എക്‌സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, “പ്രിയ സുഹൃത്ത്” ട്രംപുമായി ഒരു അത്ഭുതകരമായ സംഭാഷണം നടത്തിയെന്നും ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ 18% തീരുവ കുറച്ചതിന് 1.4 ബില്യൺ ജനങ്ങളുടെ പേരിൽ അദ്ദേഹത്തിന് നന്ദി പറയുന്നെന്നും അറിയിച്ചു. എന്നാൽ കരാർ സംബന്ധിച്ച ഒരു വിവരവും മോദി പുറത്തുവിട്ടിട്ടില്ല.

തീരുവ കുറച്ചതിനു പകരം റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്താൻ സമ്മതിച്ചെന്നും കൂടുതൽ എണ്ണ യുഎസിൻ്റെയും വെനസ്വേലയുടേയും പക്കൽ നിന്നും വാങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്. എണ്ണക്കു പുറമെ സാങ്കേതിക വിദ്യ, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയും യുഎസിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുമെന്നും ട്രംപ് അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാത്രമല്ല അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ചുമത്തിയിരുന്ന തീരുവകൾ ഇല്ലാതാക്കിയെന്നും ഇനി അത് പൂജ്യമാണെന്നും ട്രംപ് അവകാശപ്പെട്ടു.

ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാരക്കരാർ പ്രഖ്യാപിച്ചു ദിവസങ്ങൾക്കുള്ളിലാണ് യുഎസുമായുള്ള കരാർ.

India – Us trade deal done says trump

More Stories from this section

family-dental
witywide