‘ഒരു പരിധിക്കപ്പുറം വിട്ടുവീഴ്ചകൾ സാധ്യമല്ല’, ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ചകൾ സ്തംഭിച്ചു; തറന്നുപറഞ്ഞ് നിർമല സീതാരാമൻ

ഇന്ത്യയും അമേരിക്കയും തമ്മിൽ നടക്കുന്ന വാണിജ്യ കരാർ ചർച്ചകൾ തടസ്സപ്പെട്ട് നിൽക്കുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസിൽ സംസാരിക്കവെയാണ് നിലവിലെ ഘട്ടത്തിനപ്പുറം കൂടുതൽ ഇളവുകൾ നൽകുകയോ വാങ്ങുകയോ ചെയ്യുന്നത് ഇരുരാജ്യങ്ങൾക്കും വളരെ പ്രയാസകരമാണെന്ന് നിർമ്മല സീതാരാമൻ വ്യക്തമാക്കിയത്. ചർച്ചകൾ വളരെ കഠിനവും കർശനവുമായാണ് മുന്നോട്ടുപോയതെന്നും, ഒരു പരിധിക്കപ്പുറം വിട്ടുവീഴ്ചകൾ സാധ്യമല്ലെന്ന നിലപാടിലാണ് ഇരുരാജ്യങ്ങളെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

2030-ഓടെ ഉഭയകക്ഷി വ്യാപാരം 500 ബില്യൺ ഡോളറിലധികമായി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ വർഷം ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ വാഷിംഗ്ടണിൽ നടത്തിയ കൂടിക്കാഴ്ചയിൽ ചർച്ചകൾക്ക് തുടക്കമിട്ടത്. 2026 ഫെബ്രുവരിയിൽ ഇരുരാജ്യങ്ങളും ഒരു ഇടക്കാല വാണിജ്യ കരാറിന്റെ ചട്ടക്കൂട് പ്രഖ്യാപിച്ചിരുന്നെങ്കിലും അന്തിമ കരാറിലെത്താൻ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്ന് അറിയിക്കുകയായിരുന്നു. ഇതിനിടെ, കരാർ ഉടൻ ഉണ്ടാകില്ലെന്ന് യു.എസ് ട്രേഡ് പ്രതിനിധി ജാമിസൺ ഗ്രീറും ഒക്ടോബർ 1-ന് സൂചിപ്പിച്ചിരുന്നു.

നിലവിലുള്ള കരാർ ചർച്ചകൾക്ക് പുറമെ മറ്റു മാർഗ്ഗങ്ങളിലൂടെ ഇന്ത്യയുമായുള്ള വ്യാപാര കമ്മി കുറയ്ക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. പ്രധാനമായും ഇറക്കുമതി തീരുവ, വിപണി പ്രവേശനം, വ്യാപാര കമ്മി എന്നിവയിലാണ് ഇരുപക്ഷവും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 5 വരെ കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ ഇടക്കാല കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി യു.എസിൽ സന്ദർശനം നടത്തിയിരുന്നു.

India-US Trade Negotiations Stall as Concessions Reach Limit, Says FM Nirmala Sitharaman

Also Read

More Stories from this section

family-dental
witywide