ഷിക്കാഗോയിൽ മെട്രോ സ്റ്റേഷനിൽ 25 അടി താഴ്ചയിലേക്ക് വീണ് ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ഗുരുതര പരുക്ക്; ജീവൻ രക്ഷിക്കാൻ പോരാടി കുടുംബം

ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിൽ മെട്രോ റെയിൽവേ സ്റ്റേഷനിലെ ഗോവണിയിൽ നിന്ന് 25 അടി താഴ്ചയിലേക്ക് വീണ് ഇന്ത്യൻ വിദ്യാർത്ഥിനിക്ക് ഗുരുതര പരുക്ക്. തെലങ്കാനയിലെ മഞ്ചേരിയാൽ സ്വദേശിനിയായ സ്പന്ദന ലഗിഷെട്ടി (22) ആണ് ഷിക്കാഗോയിലെ അഡ്വക്കേറ്റ് ലൂഥറൻ ജനറൽ ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ മരണത്തോട് പോരാടുന്നത്. നിലവിൽ കോമ അവസ്ഥയിലാണ് സ്പന്ദന.

ഇലിനോയിയിലെ എൽംഹേർസ്റ്റ് യൂണിവേഴ്സിറ്റിയിലെ എം.എസ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് സ്പന്ദന. സർവ്വകലാശാലയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഷിക്കാഗോയിലെ ‘എൽ’ ട്രാൻസിറ്റ് സിസ്റ്റം സ്റ്റേഷനിലെ ഗോവണിയിൽ നിന്ന് അബദ്ധത്തിൽ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. തലച്ചോറിലെ രക്തസ്രാവം, തലയോട്ടിയിലെ പൊട്ടലുകൾ, വാരിയെല്ലുകൾക്കും നട്ടെല്ലിനും ഏറ്റ ക്ഷതങ്ങൾ എന്നിവ ഉൾപ്പെടെ അതീവ ഗുരുതരമായ പരിക്കുകളാണ് സ്പന്ദനയ്ക്ക് ഉണ്ടായിട്ടുള്ളത്.

അഞ്ച് മാസങ്ങൾ കൂടി കഴിഞ്ഞാൽ സ്പന്ദനയുടെ വിദ്യാഭ്യാസം പൂർത്തിയാകുമായിരുന്നു. ചെന്നൈയിൽ നിന്നും ബി.ടെക് പൂർത്തിയാക്കിയ ശേഷമാണ് ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയത്. സ്പന്ദനയുടെ പിതാവ് ശ്രീനിവാസ് ഒരു ക്യാബ് ഡ്രൈവറാണ്. മകളുടെ അവസ്ഥയറിഞ്ഞ് തകർന്നുപോയ മാതാപിതാക്കൾക്ക് നിലവിൽ പാസ്‌പോർട്ടും അമേരിക്കൻ വിസയും ഇല്ല. മകളുടെ അരികിലേക്ക് അടിയന്തിരമായി എത്തിച്ചേരാൻ വിസ നടപടികൾ വേഗത്തിലാക്കാൻ അവർ കേന്ദ്ര സർക്കാരിൻ്റെ സഹായം തേടിയിട്ടുണ്ട്. സ്പന്ദനയെ ചികിത്സിക്കുന്ന ട്രോമ സർജൻ ഡോ. റെബേക്ക റിക്കോയും കുടുംബത്തിന് അടിയന്തിര വിസ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് കത്തയച്ചിട്ടുണ്ട്. ചികിത്സാച്ചെലവുകൾക്കായി സ്പന്ദനയുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് ‘GoFundMe’ പ്ലാറ്റ്‌ഫോം വഴി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്.

Indian student fights for life in Chicago after 25-ft fall at subway station

More Stories from this section

family-dental
witywide