
ബെയ്റൂട്ട്: ലെബനൻ അതിർത്തിയോട് ചേർന്നുള്ള ഇസ്രായേലി പട്ടണങ്ങളിൽ നിന്ന് താമസക്കാർ എത്രയും വേഗം ഒഴിഞ്ഞുപോകാണമെന്ന് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്. അതിർത്തിയിൽ നിന്ന് അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ കഴിയുന്നവരോടാണ് ഒഴിഞ്ഞുപോകാാൻ ആവശ്യപ്പെട്ടിരിക്കുന്നത്. “ലെബനന്റെ പരമാധികാരത്തിന് മേൽ നിങ്ങളുടെ സൈന്യം നടത്തുന്ന കടന്നുകയറ്റത്തിന് ശക്തമായ തിരിച്ചടി നൽകും,” എന്ന് വെള്ളിയാഴ്ച പുലർച്ചെ ടെലിഗ്രാമിലൂടെ പുറത്തുവിട്ട സന്ദേശത്തിൽ ഹിസ്ബുള്ള വ്യക്തമാക്കി.
ലെബനൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇസ്രായേൽ ആക്രമണങ്ങളിൽ ഇതുവരെ 123 പേർ കൊല്ലപ്പെടുകയും 683 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മേഖലയിലെ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്.
മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇരുവിഭാഗവും തമ്മിലുള്ള ആക്രമണ പ്രത്യാക്രമണങ്ങൾ വർധിച്ചിരിക്കുകയാണ്. ഹിസ്ബുള്ളയുടെ പ്രധാന കേന്ദ്രമായ തെക്കൻ ബെയ്റൂട്ടിലെ ദഹിയയിൽ ഇസ്രായേൽ രാത്രിയിലും ശക്തമായ വ്യോമാക്രമണം നടത്തി. ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് സൈനിക നീക്കം തുടങ്ങിയതായി ഇസ്രായേൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Israeli airstrikes in Lebanon; 123 dead: Hezbollah threatens counterattack, targets Israeli border villages















