കെവിൻ ജോസഫ്  ഫൊക്കാന ട്രസ്റ്റീബോർഡിലേക്ക് മത്സരിക്കുന്നു

ന്യൂ യോർക്ക്  :  ഫൊക്കാന നാഷണൽ  കമ്മിറ്റി മെമ്പർ കെവിൻ ജോസഫ്  ട്രസ്റ്റീബോർഡിലേക്ക്  മത്സരിക്കുന്നു.  മികച്ച പ്രസംഗകൻ ,   മത-സാംസ്‌കാരിക പ്രവർത്തകൻ  ,സംഘടനാ പ്രവർത്തകൻ  തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് കെവിൻ ജോസഫ്. കണറ്റികട്ടിലെ  സാമൂഹിക സഘടനകാര്യങ്ങളിൽ നിറസാനിദ്യമാണ് കെവിൻ . കണറ്റികട്ട്മലയാളീ അസോസിയേഷന്റെ (CMA)  യൂത്ത് പ്രസിഡന്റ് ആയും കെവിൻ ജോസഫ് സേവനം അനുഷ്‌ടിക്കുന്നു .

 കണറ്റികട്ട് യൂണിവേഴ്സിറ്റിയിൽ നിന്നും ഹെൽത്ത് ആൻഡ് സയൻസ്  ബിരുദകോഴ്‌സിൽ പഠിച്ചുകൊണ്ടിരിക്കുന്ന   കെവിൻ വാളന്റിയർ ടീച്ചർ  ആയി കാത്തോലിക് സൺ‌ഡേ സ്കൂളിലും  സേവനം ചെയ്യുന്നു. മികച്ച ടെന്നിസ് കളിക്കാരനുമാണ്.  

സ്കൂൾ തലം മുതലെ ലീഡർഷിപ്പിലുള്ള കെവിൻ സൗത്ത് വിൻഡ്സർ ഹൈ സ്കൂളിന്റെ സ്റ്റുഡന്റസ് വൈസ് പ്രസിഡന്റ് ആയും സേവനം ചെയ്തിട്ടുണ്ട് .  യുവ തലമുറയുടെ   ഭാവി വാഗ്‌ദാനവും മാതൃകയുമാണ് കെവിൻ.

യുവ തലമുറയെ അംഗീകരിക്കുന്നതിൽ ഫൊക്കാന എന്നും മുൻപിൽ തന്നെയാണ്, കെവിന്റ മത്സരം  യുവ തലമുറക്ക് കിട്ടുന്ന അംഗീകാരമാണ്.  മാറുന്ന യുഗത്തിൽ മാറ്റങ്ങൾ ഉൾക്കൊണ്ട് ഫൊക്കാനയും മുന്നോട്ട്  പോകേണ്ടുന്നത്  ഉണ്ട് . ഫൊക്കാനയിൽ    ചരിത്രം തിരുത്തികുറിച്ചു  യുവാക്കളുടെ ഒരു നിര   തന്നെ മുൻപോട്ട്  വരുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്.

Kevin Joseph is running for the FOKANA Board of Trustees.

More Stories from this section

family-dental
witywide