വാക്കുപാലിക്കാൻ യുഡിഎഫ്, സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ ആദ്യ നടപടി; കെഎസ്ആർടിസിയിൽ നാളെ മുതൽ ‘ജെൻഡർ ടിക്കറ്റിങ്’ സംവിധാനം

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ നാളെ മുതൽ ‘ജെൻഡർ ടിക്കറ്റിങ്’ സംവിധാനം നടപ്പിലാക്കും. ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ (ETM) വഴി ടിക്കറ്റ് നൽകുമ്പോൾ യാത്രക്കാരനെ പുരുഷൻ അല്ലെങ്കിൽ സ്ത്രീ എന്നിങ്ങനെ രേഖപ്പെടുത്താനുള്ള സൗകര്യമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനാവശ്യമായ സോഫ്റ്റ്‍വെയർ മാറ്റങ്ങൾ ETM സംവിധാനത്തിൽ വരുത്തിയതായി കെഎസ്ആർടിസി ഐടി വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ നിശാന്ത് എസ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

ടിക്കറ്റ് വിതരണം ചെയ്യുമ്പോൾ യാത്രക്കാരുടെ ലിംഗവിവരം കൃത്യമായി രേഖപ്പെടുത്തണമെന്ന് ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ശനിയാഴ്ച മുതൽ ഈ സംവിധാനം നിർബന്ധമായും പാലിക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം.

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് വാഗ്ദാനം നൽകിയിരുന്നു. അതിന്റെ ഭാഗമായി ദിവസേന എത്ര സ്ത്രീകൾ കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്നു എന്നതിന്റെ കണക്ക് ശേഖരിക്കാനായാണ് ഈ പുതിയ സംവിധാനം നടപ്പിലാക്കുന്നതെന്നാണ് സൂചന.

More Stories from this section

family-dental
witywide