തിരുവോണം ബമ്പർ തുക കൈപ്പറ്റി ഭാഗ്യശാലി; സ്വകാര്യത മാനിച്ച് ലോട്ടറി വകുപ്പ്, കയ്യിൽക്കിട്ടിയത് 16.47 കോടി രൂപ

തിരുവനന്തപുരം: കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 30 കോടി രൂപയുടെ തിരുവോണം ബമ്പർ ഭാഗ്യക്കുറി ജേതാവ് പണം കൈപ്പറ്റി. സമ്മാനാർഹമായ TL 360615 എന്ന ടിക്കറ്റുമായി ലോട്ടറി ഡയറക്ടറേറ്റിൽ നേരിട്ടെത്തിയാണ് വിജയി തുകയ്ക്കായുള്ള രേഖകൾ സമർപ്പിച്ചത്. എന്നാൽ തന്റെ വ്യക്തിവിവരങ്ങൾ പുറത്തുവിടരുതെന്ന ജേതാവിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ച ലോട്ടറി വകുപ്പ്, പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.

കണ്ണൂർ തളിപ്പറമ്പിലെ മുത്തു ലോട്ടറി ഏജൻസിയിൽ നിന്നാണ് ഭാഗ്യ ടിക്കറ്റ് വിറ്റഴിഞ്ഞത്. മുൻവർഷങ്ങളിൽ വലിയ തുക ബമ്പർ അടിച്ചവരെ തേടി അപരിചിതർ ഉൾപ്പെടെയുള്ളവർ സഹായം ചോദിച്ച് എത്തിയതും, അതുണ്ടാക്കിയ മാനസിക ബുദ്ധിമുട്ടുകളുമാണ് അജ്ഞാതനായി തുടരാൻ ജേതാവിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
ആകെ സമ്മാനത്തുകയായ 30 കോടി രൂപയിൽ നിന്നും 10 ശതമാനം ഏജന്റ് കമ്മീഷനായ 3 കോടി രൂപയും, 30 ശതമാനം ആദായനികുതിയും സർചാർജും സെസും ഉൾപ്പെടെ 10.53 കോടി രൂപയും കുറവ് ചെയ്യും. ഇതെല്ലാം കഴിഞ്ഞ് ബാക്കി 16.47 കോടി രൂപയാണ് വിജയിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയത്. കേരള ലോട്ടറിയുടെ ചരിത്രത്തിൽ ആദ്യമായി 30 കോടി രൂപ ഒന്നാം സമ്മാനം പ്രഖ്യാപിച്ച ഇത്തവണ റെക്കോർഡ് വിൽപ്പനയാണ് നടന്നത്; വിപണിയിലെത്തിച്ച 90 ലക്ഷം ടിക്കറ്റുകളും പൂർണ്ണമായി വിറ്റഴിഞ്ഞിരുന്നു.

Lucky winner collects Thiruvonam Bumper prize

More Stories from this section

family-dental
witywide