വോട്ടർപട്ടിക പരിഷ്കരണത്തിലൂടെ ഇന്ത്യയിൽ മുസ്‍ലിം ന്യൂനപക്ഷങ്ങളെ വൻതോതിൽ ഒഴിവാക്കുന്നു; ഗുരുതര ആരോപണവുമായി യുഎസ് സമിതി, പക്ഷപാതപരമായ നിലപാടെന്ന് ഇന്ത്യ

വാഷിങ്ടൻ: ഇന്ത്യയിൽ നടപ്പാക്കുന്ന പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (SIR) ഭാഗമായി മുസ്‍ലിം ന്യൂനപക്ഷങ്ങളെ വൻതോതിൽ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കുകയാണെന്ന് യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ആരോപിച്ചു. പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതിനൊപ്പം മുസ്‍ലിം പൗരന്മാരെ ‘വിദേശികൾ’ എന്ന് മുദ്രകുത്തി നിയമവിരുദ്ധമായി നാടുകടത്തുന്നതായും സമിതി കുറ്റപ്പെടുത്തി.

രാജ്യത്തുടനീളം ഏകദേശം 13 കോടിയിലധികം പേരുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും ഇതിൽ ഭൂരിഭാഗവും മുസ്‍ലിം വിഭാഗത്തിൽപ്പെട്ടവരാണെന്നും യുഎസ് സമിതി അധ്യക്ഷൻ ഡോ. ആസിഫ് മഹ്മൂദ് പ്രസ്താവനയിൽ പറഞ്ഞു. മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ഇത്തരം നടപടികൾ ആശങ്കാജനകമാണെന്നും, ഇന്ത്യയെ ‘പ്രത്യേക ആശങ്കയുള്ള രാജ്യമായി’ പ്രഖ്യാപിക്കണമെന്നും സമിതി യുഎസ് സർക്കാരിനോട് വീണ്ടും ശുപാർശ ചെയ്തു.

അതേസമയം, വോട്ടർപട്ടികയിലെ ഇരട്ടിപ്പുകളും അനർഹരായവരെയും നീക്കം ചെയ്ത് പട്ടിക ശുദ്ധീകരിക്കുന്നതിനായാണ് പരിഷ്കരണം നടത്തുന്നതെന്നാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. യുഎസ് സമിതിയുടെ മുൻകാല റിപ്പോർട്ടുകളെയും ആരോപണങ്ങളെയും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരത്തെയും ശക്തമായി തള്ളിക്കളഞ്ഞിട്ടുണ്ട്. സമിതിക്ക് ഇന്ത്യയോട് പക്ഷപാതപരമായ നിലപാടാണെന്നും രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നുമാണ് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക നിലപാട്.

US panel makes serious allegation that Muslim minorities in India are being excluded on a large scale through the revision of electoral rolls

More Stories from this section

family-dental
witywide