‘മാപ്പ് ഓണാഘോഷം 2026’; ഫിലഡൽഫിയയിൽ ഓണാഘോഷത്തിനായി മാപ്പ് ഒരുങ്ങി

ഫിലഡൽഫിയ: ഫിലഡൽഫിയയിൽ ഓണാഘോഷത്തിനായി മാപ്പ് ഒരുങ്ങുന്നു. പൂക്കളവും സദ്യയും, സാംസ്കാരിക പരിപാടികളും സജീവം. ഏപ്രിൽ 2026 ൽ ലിജോ പി ജോർജിന്റെ നേതൃത്വത്തിൽ നടന്ന ചെസ്സ് -ക്യാരംസ് ടൂർണമെന്റിന്റെ വമ്പിച്ച വിജയത്തിന് ശേഷവും മെയ് 2026ൽ മില്ലി ജോർജിന്റെ നേതൃത്വത്തിൽ സ്നേഹത്തിന്റെയും ആദരവിന്റെയും നിറവിൽ നടന്ന മദേഴ്സ് ഡേയുടെ ആഘോഷങ്ങൾക്ക് ശേഷവും മാപ്പ് ഓണാഘോഷത്തിനായി ഒരുങ്ങുന്നു.

മഹാബലിയുടെ സ്‌മരണ പുതുക്കി ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശമായി മാപ്പ് ഓണത്തെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ്. ഓണാഘോഷ പരിപാടികളുടെ നടത്തിപ്പിനും ഏകോപിപ്പിക്കുന്നതിനും ആയി വിവിധ കലാസാംസ്‌കാരിക പരിപാടികൾ കോഡിനേറ്റ് ചെയ്യാൻ മിസ്‌റ്റർ സാബു സക്കറിയയും ഓണസദ്യയുടെ ഒരുക്കങ്ങൾ ക്രമീകരിച്ച് മിറ്റർ ലിബിൻ പുന്നശ്ശേരിയും നേതൃനിരയിൽ സജീവമാണ്.

രാഷ്ട്രീയ സിനിമാരംഗത്തെ വിശിഷ്‌ടാതിഥികൾ പങ്കെടുക്കുന്ന ഈ ഓണാഘോഷത്തിലേക്ക് എല്ലാവരെയും ക്ഷണിച്ചുകൊള്ളുന്നു എന്ന് മാപ്പ് പ്രസിഡൻറ് കൊച്ചുമോൻ വയലത്ത് അറിയിച്ചു . സിംഗിൾ ടിക്കറ്റ് 30ഡോളർ, ഫാമിലി ടിക്കറ്റ് രണ്ട് അഡൾട്ട്, രണ്ട് കിഡ്‌സ് 60 ഡോളർ എന്ന നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ് “എല്ലാവരും ഓണാഘോഷ പരിപാടിയിലും രുചികരമായ വിഭവങ്ങളുടെ വിരുന്നിലും പങ്കുചേർന്ന് ആസ്വദിക്കൂ.”

‘Map Onam Celebration 2026’; Map ready for Onam celebrations in Philadelphia

More Stories from this section

family-dental
witywide