പൂജാ ബംബർ അടിച്ചു മോനേ! 12 കോടിയുടെ ഒന്നാം സമ്മാനം JC 234427ന്

തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ പൂജാ ബംബർ നറുക്കെടുപ്പിൽ 12 കോടി രൂപയുടെ ഒന്നാം സമ്മാനം JC 234427 എന്ന ടിക്കറ്റിന്. പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്നാണ് സൂചന. ഇതോടെ 12 കോടി സ്വന്തമാക്കിയ ഭാഗ്യവാൻ ആരെന്ന ആകാംക്ഷയിലാണ് ലോട്ടറി പ്രേമികൾ.

രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ വീതം പത്തുപേർക്കാണ് ലഭിക്കുക. വിജയിച്ച ടിക്കറ്റ് നമ്പറുകൾ:

  • JA 400634
  • JB 346893
  • JC 682550
  • JD 304468
  • JE 632364
  • JA 969347
  • JB 866718
  • JC 648565
  • JD 766007
  • JE 324064

മൂന്നാം സമ്മാനമായി അഞ്ചുലക്ഷം രൂപ വീതം പത്തുപേർക്ക് ലഭിക്കും. നാലാം സമ്മാനമായ മൂന്നുലക്ഷം രൂപ അഞ്ച് പേർക്കും അഞ്ചാം സമ്മാനമായ രണ്ടുലക്ഷം രൂപ പത്തുപേർക്കും ലഭിക്കും.

12 കോടിയുടെ ഭാഗ്യം തേടിയെത്തിയ ടിക്കറ്റ് ഉടമയെ അറിയാനുള്ള കാത്തിരിപ്പിലാണ് കേരളം.

More Stories from this section

family-dental
witywide