പ്രശസ്ത സം​ഗീത സംവിധായകൻ എസ്. പി. വെങ്കിടേഷ് വിടവാങ്ങി, അന്ത്യം ഹൃദയാഘാതത്തെത്തുടർന്ന് ചെന്നൈയിൽ

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചൊവ്വാഴ്ച രാവിലെ ശുചിമുറിയിൽ വെച്ച് ഹൃദയാഘാതം അനുഭവപ്പെടുകയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

1980-കളിലും 90-കളിലും മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകനായിരുന്നു അദ്ദേഹം. കിലുക്കം, മിന്നാരം, ജോണി വാക്കർ, സ്ഫടികം, ദേവാസുരം, ധ്രുവം, മണിച്ചിത്രത്താഴ് (പശ്ചാത്തല സംഗീതം), ഹിറ്റ്‌ലർ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകി.

‘പൈതൃകം’ എന്ന ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട്. ഗിറ്റാറിസ്റ്റായി സിനിമയിൽ എത്തിയ അദ്ദേഹം പശ്ചാത്തല സംഗീതത്തിലൂടെയാണ് കൂടുതൽ ശ്രദ്ധേയനായത്. തമ്പി കണ്ണന്താനം-മോഹൻലാൽ കൂട്ടുകെട്ടിലെ ‘രാജാവിന്റെ മകൻ’ അദ്ദേഹത്തിന് വലിയ ബ്രേക്ക് നൽകിയചിത്രമായിരുന്നു.

Music director SP Venkatesh passed away

More Stories from this section

family-dental
witywide