നാൻസി ഗുത്രിയുടെ തിരോധാനം: നിർണായകമായ വഴിത്തിരിവ്, ഉപേക്ഷിക്കപ്പെട്ട കയ്യുറയിൽ പുരുഷൻ്റെ ഡിഎൻഎ, പ്രതിയെ കണ്ടെത്താൻ എഫ്ഐയുടെ ഊർജ്ജിത ശ്രമം

വാഷിംഗ്ടൺ: അരിസോണയിലെ നാൻസി ഗുത്രിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായകമായ ഒരു വഴിത്തിരിവ്. ഗുത്രിയുടെ വീടിന് ഏകദേശം രണ്ട് മൈൽ അകലെയുള്ള ഒരു പാടത്തുനിന്നും എഫ്ബിഐക്ക് ഉപേക്ഷിക്കപ്പെട്ടനിലയിൽ കയ്യുറലഭിച്ചു. ഇതിൽ നിന്ന് ഒരു അജ്ഞാതനായ ഒരു പുരുഷൻ്റെ ഡിഎൻഎ പ്രൊഫൈൽ ലഭിച്ചിട്ടുണ്ട്.

ഈ കയ്യുറ, നാൻസി ഗുത്രിയുടെ വീടിന് പുറത്തെ ഡോർബെൽ ക്യാമറയിൽ പതിഞ്ഞ പ്രതി ധരിച്ചിരുന്ന കയ്യുറയുമായി പൊരുത്തപ്പെടുന്നതായി എഫ്ബിഐ അറിയിച്ചു. ആകെ 16 കയ്യുറകൾ ഈ ഭാഗത്തുനിന്ന് ലഭിച്ചെങ്കിലും അതിൽ 15 എണ്ണവും തിരച്ചിൽ നടത്തിയവർ ഉപേക്ഷിച്ചതായിരുന്നു. എന്നാൽ ഡിഎൻഎ കണ്ടെത്തിയ ഈ പ്രത്യേക കയ്യുറ പ്രതിയുടേതാണെന്നാണ് നിഗമനം.

ലഭിച്ച ഡിഎൻഎ പ്രൊഫൈൽ എഫ്ബിഐയുടെ ദേശീയ ഡാറ്റാബേസായ CODIS-ൽ (Combined DNA Index System) ഉൾപ്പെടുത്തി പ്രതിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അധികൃതർ.

പ്രശസ്ത അമേരിക്കൻ ടിവി അവതാരക സവന്ന ഗുത്രിയുടെ 84 വയസ്സുള്ള അമ്മയാണ് നാൻസി ഗുത്രി. ജനുവരി 31-നാണ് അവരെ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നത്. പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് എഫ്ബിഐ ഒരു ലക്ഷം ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്.

Nancy Guthrie’s disappearance: Crucial turning point, male DNA found on abandoned glove,

More Stories from this section

family-dental
witywide