നൈൽസ് റോട്ടറി ക്ലബിന് നവനേതൃത്വം: ഷിബു മുളയാനികുന്നേൽ പ്രസിഡന്റ്‌

റോയി ചേലമലയിൽ

റോട്ടറി ക്ലബ് ഓഫ് നൈൽസിന്റെ 2026–27 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനവും ജൂലൈ 24-ന് വൈകുന്നേരം 7.00-ന് ഡെസ് പ്ലെയിൻസിലുള്ള ക്നാനായ കമ്മ്യൂണിറ്റി സെന്റർ ഹാളിൽ നടക്കും. പ്രസ്തുത ചടങ്ങിൽ റോട്ടറി ക്ലബ്‌ ഇന്റർനാഷണൽ പ്രസിഡന്റ്‌ ഒലയിങ്ക് ഹക്കീം ബബലോല, ഡിസ്ട്രിക്റ്റ് ഗവർണ്ണർ റിക്ക് റെയ്നർ എന്നിവർ പങ്കെടുക്കും.

2026-27 വർഷത്തെ പുതിയ ഭാരവാഹികൾ: പ്രസിഡന്റ്‌ :ഷിബു ജോസഫ് മുളയാനികുന്നേൽ, വൈസ് പ്രസിഡന്റ്‌ : ഷിബു പീറ്റർ വെട്ടുകല്ലേൽ, സെക്രട്ടറി : ഡോ. റോയി ചേലമലയിൽ, ട്രഷറർ ഡോ. ജോസഫ് എബ്രഹാം, റോട്ടറി ഫൗണ്ടേഷൻ ചെയർ ജസ്റ്റിൻ തെങ്ങനാട്ട് എന്നിവരാണ്. അവരോടൊപ്പം ബോർഡ്‌ അംഗങ്ങളായി മുൻ പ്രസിഡന്റ്‌ ജിജോ വർഗീസ്സ്, ജോസഫ് എബ്രഹാം (തമ്പി ) വിരുത്തികുളങ്ങര, സിബി കുരുവിള, സിറിയക് ലുക്കോസ് പുത്തൻപുര, സാബു തോമസ്, തോമസ് പുല്ലുകാട്ട്, അലക്സ്‌ മുല്ലപ്പള്ളി, ബോബി ജേക്കബ്, അലക്സ്‌ ജോസഫ്, നൈനാൻ തോമസ് എന്നിവരും പ്രവർത്തിക്കും.

കഴിഞ്ഞ ഏഴ് വർഷമായി റോട്ടറി ക്ലബ് ഓഫ് നൈൽസ് കേരളത്തിലും തമിഴ്നാട്ടിലുമായി ജനോപകാരപ്രദമായ നിരവധി സാമൂഹിക സേവന പദ്ധതികൾ വിജയകരമായി നടപ്പാക്കി സമൂഹസേവന രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചുവരികയാണ്. റോട്ടറി ഇന്റർനാഷണലിന്റെ ഗ്ലോബൽ ഗ്രാന്റിന്റെ സഹായത്തോടെയാണ് ഈ പദ്ധതികൾ നടപ്പാക്കിവരുന്നത്. റോട്ടറി ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ കുറിച്ച്‌ അറിയുവാൻ ഭാരവാഹികളുമായി ബന്ധപ്പെടുക. വെള്ളിയാഴ്ച വൈകുന്നേരം നടക്കുന്ന ഈ പരിപാടികളിലേക്ക് സംഘടകർ ഏവരെയും പ്രത്യേകം ക്ഷണിക്കുന്നു.

New Leadership for Niles Rotary Club: Shibu Mulayanikunnel Named President

More Stories from this section

family-dental
witywide