ഇറാനെ ശ്വാസം മുട്ടിക്കാൻ ട്രംപ്; റഷ്യൻ ബന്ധമുള്ള സാമ്പത്തിക ശൃംഖലയ്ക്ക് പൂട്ടിട്ടു, ഇറാനെതിരെ ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’

വാഷിംഗ്ടൺ: ഇറാനിയൻ ഭരണകൂടം അന്താരാഷ്ട്ര ഉപരോധങ്ങൾ മറികടക്കാൻ ഉപയോഗിച്ചിരുന്ന വൻ നിഴൽ ബാങ്കിംഗ് ശൃംഖലയെ ലക്ഷ്യമിട്ട് സമാനതകളില്ലാത്ത നടപടികളുമായി യു.എസ് ട്രഷറി ഡിപ്പാർട്ട്മെന്റ്. റഷ്യയുമായി അടുത്ത ബന്ധമുള്ള ‘എ7 നെറ്റ്‌വർക്ക്’ എന്ന അന്താരാഷ്ട്ര ക്രിമിനൽ സംഘത്തെയാണ് അമേരിക്ക വ്യാഴാഴ്ച ഉപരോധിച്ചത്.

ഈ ശൃംഖല വഴിയുള്ള എല്ലാവിധ പണമിടപാടുകളും നിരോധിക്കുന്നതിനുള്ള പുതിയ നിയമം യു.എസ്. ട്രഷറിയുടെ ഫിനാൻഷ്യൽ ക്രൈംസ് എൻഫോഴ്സ്മെന്റ് നെറ്റ്‌വർക്ക് നിർദ്ദേശിച്ചു കഴിഞ്ഞു. എ7 നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട് നടക്കുന്ന സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കാനും റിപ്പോർട്ട് ചെയ്യാനും ലോകമെമ്പാടുമുള്ള ധനകാര്യ സ്ഥാപനങ്ങൾക്ക് യു.എസ് ഭരണകൂടം കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇറാനുമേൽ സാമ്പത്തിക സമ്മർദ്ദം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന “ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്” എന്ന ദീർഘകാല പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. ഇതിന് പുറമെ ഇറാന്റെ റെയിൽവേ, ഓട്ടോമൊബൈൽ തുടങ്ങിയ പ്രധാന വ്യവസായ മേഖലകളെ തകർക്കുന്ന രീതിയിലുള്ള മറ്റ് പുതിയ ഉപരോധങ്ങളും അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.

Trump moves to strangle Iran; cracks down on Russia-linked financial network; launches ‘Operation Economic Outcast’ against Iran.

More Stories from this section

family-dental
witywide