ജെൻസികൾ വീണ്ടും തെരുവിൽ, നേപ്പാളിൽ ബാലേന്ദ്ര ഷാ സർക്കാരിനെതിരെ ജനരോഷം; കാഠ്മണ്ഡുവിൽ യുവജന പ്രതിഷേധം ശക്തമാകുന്നു

കാഠ്മണ്ഡു: വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ബാലേന്ദ്ര ഷായുടെ ഭരണകൂടത്തിനെതിരെ നേപ്പാളിൽ വൻ ജനരോഷം ഉയരുന്നു. കാഠ്മണ്ഡു മുനിസിപ്പൽ പോലീസ് ബൈക്ക് ലോക്ക് ചെയ്തതിൽ മനംനൊന്ത് ഒരു ബൈക്ക് ടാക്സി ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവമാണ് തലസ്ഥാനത്ത് പെട്ടെന്നുള്ള യുവജന പ്രതിഷേധത്തിന് തിരികൊളുത്തിയത്. ഗണേഷ് നേപ്പാളി (25) എന്ന യുവാവാണ് സ്വയം തീകൊളുത്തി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്.

സംഭവത്തെ തുടർന്ന് നൂറുകണക്കിന് ആളുകളാണ് കാഠ്മണ്ഡുവിലെ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധവുമായി ഒത്തുചേർന്നത്. ‘പാവപ്പെട്ടവരോടുള്ള ക്രൂരത അവസാനിപ്പിക്കുക’, ‘മനുഷ്യാവകാശങ്ങളെ മാനിക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായായിരുന്നു യുവാക്കളുടെ പ്രതിഷേധം. ചേരികളിൽ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കുന്ന നടപടികൾ അടിയന്തരമായി നിർത്തണമെന്നും അനധികൃത അറസ്റ്റുകൾ അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ ശക്തമായി ആവശ്യപ്പെട്ടു.

2026 അധികാരത്തിലേറിയ ബാലേന്ദ്ര ഷാ സർക്കാരിന്റെ കർക്കശമായ നഗര പരിപാലന രീതികൾ നേരത്തെ തന്നെ വലിയ വിവാദത്തിലായിരുന്നു. തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനും നദീതീരങ്ങളിലെ കുടിയേറ്റങ്ങൾ നീക്കം ചെയ്യുന്നതിനും അദ്ദേഹം സ്വീകരിക്കുന്ന കടുത്ത നിലപാടുകൾക്കെതിരെ ജനങ്ങൾക്കിടയിൽ പ്രതിഷേധം പുകയുകയായിരുന്നു. പലപ്പോഴും ഇത്തരം ഒഴിപ്പിക്കൽ നടപടികൾ വലിയ സംഘർഷങ്ങളിലാണ് കലാശിക്കാറുള്ളത്.

Outrage Against Balendra Shah in Nepal: Youth Protest Takes to Streets in Kathmandu

More Stories from this section

family-dental
witywide