
ജീമോൻ റാന്നി
ഹൂസ്റ്റണ്‍: കഴിഞ്ഞ 36 വര്‍ഷങ്ങളായി ഹൂസ്റ്റണ്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന, പാസഡീന മലയാളി അസോസിയേഷന്റെ (പിഎംഎ) ഈ വര്‍ഷത്തെ പിക്‌നിക്കും പുതിയ പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള ഭാരവിഹീകളുടെ തിരഞ്ഞടുപ്പും ഉല്‍സവാന്തരീക്ഷത്തില്‍ നടന്നു.

സംഘടനയിലെ നൂറിലധികം അംഗങ്ങള്‍ പങ്കെടുത്ത പിക്‌നിക്കിലെ ‘ബിങ്കോ ഗെയിം’ ഏവരിലും ആവേശമുണ്ടാക്കി. ബേ ഏരിയ പാര്‍ക്കില്‍ കലാ കായിക മത്സരങ്ങളോടെ രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 2 മണി വരെയായിരുന്നു പിക്‌നിക്കും അതിനോടനുബന്ധിച്ചു നടന്ന തിരഞ്ഞെടുപ്പും.
റിച്ചാര്‍ഡ്‌സ് സ്‌കറിയ ജേക്കബ് ആണ് പുതിയ പ്രസിഡന്റ്. ഈശോ എബ്രഹാം വൈസ് പ്രസിഡന്റായും ജോമോന്‍ ജേക്കബ് സെക്രട്ടറിയായും ജോണ്‍ ജോസഫ് കൂടത്തിനാല്‍ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

ജേക്കബ് ഫിലിപ്പ്, ബിജോ ചാക്കോ, ജോസഫ് കണയത്ത്, ജോമി ജോണ്‍, ആന്റണി റെസ്റ്റം, റോബിന്‍ ഫെറി, സ്‌കറിയ ബിജോയ്, ജോസ് ലൂക്കോസ് എന്നിവരാണ് എക്‌സിക്യുട്ടിവ് കമ്മറ്റി മെംബേഴ്‌സ്. ഓഡിറ്റര്‍-പോള്‍ യോഹന്നാന്‍, സ്‌പോര്‍ട്‌സ് -ബ്രൂണോ കോറെയാ.
അസോസിയേഷന്റെ മുതിര്‍ന്ന അംഗങ്ങള്‍ പാചകം ചെയ്ത സ്വാദിഷ്ടമായ ബാര്‍ ബി ക്യു ഭക്ഷിച്ച് പിക്നിക് സമാപിച്ചു.
Pasadena Malayali Association Picnic turns colorful; new Strong leadership decided













