തെക്കൻ ഇംഗ്ലണ്ടിൽ പാസഞ്ചർ ട്രെയിൻ പാളം തെറ്റി 20 പേർക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം, കടുത്ത ഉഷ്ണതരംഗത്തിൽ ട്രാക്കുകൾ വളഞ്ഞുപോയെന്ന് സംശയം

ലണ്ടൻ: തെക്കൻ ഇംഗ്ലണ്ടിലെ ഈസ്റ്റ് സസെക്സിലുള്ള ലൂയിസിന് സമീപം പാസഞ്ചർ ട്രെയിൻ പാളം തെറ്റി മറിഞ്ഞ് വൻ അപകടം. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ മറ്റ് 18 പേരുടെ പരിക്കുകൾ സാരമുള്ളതല്ലെന്നാണ് വിവരം.

ലണ്ടൻ വിക്ടോറിയ സ്റ്റേഷനിൽ നിന്നും ഈസ്റ്റ്ബോണിലേക്ക് പോവുകയായിരുന്ന ‘സതേൺ റെയിൽ’ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ട്രെയിനിൻ്റെ മൂന്ന് ബോഗികളാണ് പാളം തെറ്റിയത്. അപകടസമയത്ത് നൂറ്റമ്പതോളം യാത്രക്കാർ ട്രെയിനിലുണ്ടായിരുന്നു. റെയിൽവേ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും ചേർന്ന് യാത്രക്കാരെ മുഴുവൻ സുരക്ഷിതമായി പുറത്തെത്തിച്ചു.

യുകെയിൽ നിലവിലുള്ള കടുത്ത ഉഷ്ണതരംഗമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അസഹനീയമായ ചൂടിൽ റെയിൽവേ ട്രാക്കുകൾ വളഞ്ഞുപോയതാണ് ട്രെയിൻ പാളം തെറ്റാൻ ഇടയാക്കിയതെന്ന് സംശയിക്കുന്നു. അപകടത്തെ തുടർന്ന് ഈ റൂട്ടിലെ ട്രെയിൻ സർവീസുകൾ പൂർണ്ണമായി തടസ്സപ്പെട്ടു. റെയിൽവേ മന്ത്രാലയം സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

രണ്ട് മാസത്തിനിടെ യുകെയിലുണ്ടാകുന്ന രണ്ടാമത്തെ ഗുരുതരമായ ട്രെയിൻ അപകടമാണ് വ്യാഴാഴ്ചത്തേത്. കഴിഞ്ഞ ജൂണിൽ തെക്ക്-മധ്യ ഇംഗ്ലണ്ടിലെ ബെഡ്ഫോർഡ് നഗരത്തിന് സമീപം രണ്ട് പാസഞ്ചർ ട്രെയിനുകൾ കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Passenger train derails in southern England, injuring 20 people; two in critical condition, tracks suspected to have buckled in intense heatwave

More Stories from this section

family-dental
witywide