ബലാത്സംഗക്കേസിൽ മുൻ എംഎൽഎ എൽദോസ് കുന്നപിള്ളിയെ വെറുതെ വിട്ടു. നെയ്യാറ്റിൻകര കോടതിയിലെ വിചാരണക്കിടെ എൽദോസ് കുന്നപ്പിള്ളിൽ പീഡിപ്പിച്ചിട്ടില്ലെന്ന് പരാതിക്കാരി മൊഴി മാറ്റിയിരുന്നു. കേസിൽ പരാതിക്കാരി ഉൾപ്പടെ നാല് സാക്ഷികൾ കൂറു മാറിയിരുന്നു. എംഎൽഎയുടെ സുഹൃത്തുക്കളായ റനീഷ, സിപ്പി നൂറുദ്ദീൻ എന്നിവർ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പരാതിക്കാരി മൊഴി നൽകി. ഇതോടെയാണ് എൽദോസ് കുന്നപ്പിള്ളിയെ കോടതി വെറുതെ വിടുകയായിരുന്നു.
2023 സെപ്തംബര്‍ മാസത്തിലാണ് എല്‍ദോസ് കുന്നപ്പള്ളിലിനെതിരെ തിരുവനന്തപുരം സ്വദേശിയായ യുവതി പരാതി നല്‍കിയത്. 2022ൽ എൽദോ കുന്നപ്പിള്ളി എം.എൽ.എയായിരിക്കെ വിവിധയിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നായിരുന്നു അതിജീവിതയുടെ പരാതി. വീട്ടില്‍ മദ്യപിച്ചെത്തി തന്നെ ഉപദ്രവിച്ചു എന്നും കാറില്‍ ബലമായി കയറ്റിക്കൊണ്ടുപോയി ഉപദ്രവിച്ചെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുവതി പരാതി നല്‍കിയിരുന്നു.
കേസിൻ്റെ വാദം തുടങ്ങിയ സാഹചര്യത്തിലാണ് മൊഴിമാറ്റിയത്. ആദ്യം അടിമലത്തുറയിലെ റിസോര്‍ട്ടില്‍ എത്തിച്ചും തൃക്കാക്കരയിലെ വീട്ടിലും, കുന്നത്ത്നാട്ടിലെ വീട്ടിലും എത്തിച്ച് ബലാത്സംഗം ചെയ്തുവെന്നും കോവളത്ത് വെച്ച് യുവതിയെ തള്ളിയിട്ട് കൊല്ലാനും എംഎല്‍എ ശ്രമിച്ചെന്നും തിരുവനന്തപുരം ജില്ലാ ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രത്തില്‍ പറയുന്നു.
Former MLA Eldhose Kunnapilli acquitted in rape case











