ജന്തർ മന്തറിനെ സമരവേദി പട്ടികയിൽനിന്ന് ഒഴിവാക്കിയ നടപടി; കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

ഡൽഹിയിലെ ജന്തർ മന്തറിനെ ഔദ്യോഗിക സമരവേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയതിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. കേന്ദ്രത്തിന്റെ മറുപടി തൃപ്തികരമല്ലെങ്കിൽ നിയമം അതിന്റെ വഴിക്ക് പോകുമെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിന് നോട്ടീസ് അയച്ചത്.

വോട്ടർ പട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്തെന്ന ആരോപണം, പ്രതിഷേധക്കാർക്കും അഭിഭാഷകർക്കും മാധ്യമപ്രവർത്തകർക്കുമെതിരായ പൊലീസ് നടപടി, പൊതുജനങ്ങളുടെ സഞ്ചാരത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. തിങ്കളാഴ്ചയാണ് ജന്തർ മന്തറിനെ സമരവേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കി കേന്ദ്ര സർക്കാർ പകരം വടക്കൻ ഡൽഹിയിലെ ബുറാരി ഗ്രൗണ്ട്, കിഴക്കൻ ഡൽഹിയിലെ സിബിഡി ഗ്രൗണ്ട്, രാംലീല മൈതാനം എന്നി പുതിയ വേദികൾ പ്രതിഷേധങ്ങൾക്കായി അനുവദിച്ചത്.

കേന്ദ്രത്തിന്റെ മറുപടി ലഭിച്ചശേഷം അത് തൃപ്തികരമല്ലെങ്കിൽ നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ജസ്റ്റിസ് ബാഗ്ചി വ്യക്തമാക്കി. വിഷയത്തിൽ സർക്കാരിന്റെ വിശദീകരണം തേടുകയാണെന്നും അദ്ദേഹം പറഞ്ഞു. വിഷയം പരിഗണിക്കേണ്ടതുണ്ടെന്നും ഇക്കാര്യത്തിൽ കോടതി വിശദമായി പഠിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, സമരവേദിയായി ജന്തർ മന്തറിനെ ഒഴിവാക്കാനുള്ള തീരുമാനം ഒരു സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണെന്ന് കോടതിയെ അറിയിച്ചു.

സുപ്രീംകോടതി ഈ മാസം ആദ്യം പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് ജന്തർ മന്തറിനെ സമരവേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയതെന്ന് ഡൽഹി പൊലീസ് ചൊവ്വാഴ്ച ഹൈക്കോടതിയെ അറിയിച്ചിരുന്നു.

SC issues notice to Centre on plea challenging de-notification of Jantar Mantar as protest site

More Stories from this section

family-dental
witywide