ആത്മകഥയിൽ തിരുത്തൽ വരുത്താതെ സോണിയ ഗാന്ധി; ഇന്ത്യയിലെ പ്രസിദ്ധീകരണത്തിൽനിന്ന് പെൻഗ്വിൻ പിന്മാറി

ന്യൂഡൽഹി: ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്നസോണിയ ഗാന്ധിയുടെ ആത്മകഥയായ പുസ്‌തകത്തിന്റെ ഇന്ത്യയിലെ പ്രസിദ്ധീകരണത്തിൽനിന്ന് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പിന്മാറിയതായി റിപ്പോർട്ട്. പ്രസാധകരുടെ പുസ്ത‌കത്തിൽ ചില എഡിറ്റോറിയൽ മാറ്റങ്ങളും ഒഴിവാക്കലുകളും വേണമെന്ന ആവശ്യം നിരാകരിച്ചതിനെത്തുടർന്നാണ് പിന്മാറ്റം. മാറ്റങ്ങൾ വരുത്താൻ കഴിയില്ലെന്ന് സോണിയ ഗാന്ധി വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.

അതേസമയം, വരുന്ന നവംബർ 10-നാണ് ആത്മകഥ വിപണിയിലെത്തുന്നത്. യു.എസിൽ പ്രവർത്തിക്കുന്ന പെൻഗ്വിൻ റാൻഡം ഹൗസിന്റെ ഭാഗമായ ആൽഫ്രഡ് എ. നോഫ് ആണ് പുസ്തകത്തിന്റെ പ്രകാശനം മുൻപ് പ്രഖ്യാപിച്ചിരുന്നത്. പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പിന്മാറുന്ന പശ്ചാത്തലത്തിൽ, പ്രസാധകരായ ഹാർപ്പർ കോളിൻസ് സോണിയ ഗാന്ധിയുടെ ആത്മകഥ ഇന്ത്യൻ വിപണിയിൽ എത്തിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Sonia Gandhi refuses to make changes to her autobiography; Penguin withdraws from Indian publication.

More Stories from this section

family-dental
witywide