ഇറാനോട് ട്രംപ് പറഞ്ഞ ഒരൊറ്റ ‘നോ’യിൽ തകർന്നടിഞ്ഞ് ഓഹരി വിപണി, ഇന്ത്യൻ വിപണിയിലും സർവം ചുവപ്പ് മയം, 8 ലക്ഷം കോടിയുടെ നഷ്ടം, കൂപ്പുകുത്തി സ്വർണവില, രൂപയുടെ മൂല്യവും ഇടിഞ്ഞു

ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദേശങ്ങൾ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിയതിനെ തുടർന്ന് പശ്ചിമേഷ്യയിൽ സംഘർഷ ഭീതി ഇരട്ടിച്ചു. ഇതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുകയും ഇന്ത്യൻ ഓഹരി വിപണിയിൽ കൂപ്പുകുത്തൽ ഉണ്ടാവുകയും ചെയ്തു. വ്യാപാരാന്ത്യത്തിൽ സെൻസെക്സ് ആറ് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരമായ 72,771-ൽ എത്തി നിലയുറപ്പിച്ചു. ഒറ്റദിവസം കൊണ്ട് സെൻസെക്സിൽ 1,124 പോയിന്റിന്റെയും നിഫ്റ്റിയിൽ 360 പോയിന്റിന്റെയും വൻ ഇടിവാണ് രേഖപ്പെടുത്തിയത്.

പശ്ചിമേഷ്യൻ അനിശ്ചിതത്വം ആഗോള എണ്ണ വിപണിയെ പ്രതികൂലമായി ബാധിച്ചതോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു. ഇതേത്തുടർന്ന് യു.എസ്. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ 20 പൈസയുടെ ഇടിവുണ്ടാവുകയും മൂല്യം 95.95 എന്ന നിലയിലേക്ക് താഴുകയും ചെയ്തു. യു.എസ്. ബോണ്ട് യീൽഡ് ഉയർന്ന നിരക്കിൽ തുടരുന്നതും വിപണിയിലെ അനിശ്ചിതത്വവും കാരണം വിദേശ നിക്ഷേപകർ (FII) വൻതോതിൽ ഓഹരികൾ വിറ്റഴിക്കുന്നത് തകർച്ചയുടെ ആഘാതം കൂട്ടി.

വിപണിയിലെ ഈ ശക്തമായ ഇടിവിലൂടെ നിക്ഷേപകർക്ക് ഒറ്റദിവസം കൊണ്ട് എട്ട് ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ഫിനാൻസ്, മെറ്റൽ, റിയൽറ്റി തുടങ്ങിയ പ്രധാന മേഖലകളിലെ ഓഹരികളാണ് ഏറ്റവുമധികം തിരിച്ചടി നേരിട്ടത്. ഇന്ത്യൻ വിപണിക്ക് പുറമേ ഏഷ്യയിലെ പ്രമുഖ വിപണികളെല്ലാം തന്നെ വൻ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Stock Market Crash: Trump Rejects Iran Peace Plan; Sensex Hits 6-Month Low as Investors Lose ₹8 Lakh Crore

Also Read

More Stories from this section

family-dental
witywide